CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 10 Seconds Ago
Breaking Now

ജിടിഎ 6 ഹരം ബ്രിട്ടനിലും; ക്ലാസില്‍ നിന്നും ഓഫെടുത്ത് ഗെയിം കളിക്കാന്‍ അനുവദിക്കരുത്; മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ബ്രിസ്റ്റോള്‍, ഗ്ലോസ്റ്റര്‍ഷയര്‍ സ്‌കൂളുകള്‍; ഗെയിമിലെ ക്രിമിനല്‍ ലോകം 18 കഴിഞ്ഞവര്‍ക്കുള്ളത്!

13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എത്തിയ ആറാം പതിപ്പ് പ്രീ-ഓര്‍ഡറും, ആദ്യ ദിന വില്‍പ്പനയുമായി 24.5 മില്ല്യണ്‍ യൂണിറ്റുകള്‍ വിറ്റഴിഞ്ഞു

ഒരു ലോകോത്തര സിനിമ റിലീസ് ചെയ്യുന്നതിലും വലിയ ചലനമാണ് ഒരു ഗെയിമിന്റെ റിലീസ് സൃഷ്ടിച്ചിരിക്കുന്നത്. ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 6 പുറത്തുവന്നതോടെ ഗെയിമിംഗ് ഹരമാക്കിയ ആളുകള്‍ ഇതിന് പിന്നാലെയാണ്. എന്നാല്‍ സ്‌കൂളുകളില്‍ അവധിയെടുത്ത് ഗെയിം കളിക്കാന്‍ കുട്ടികളെ അനുവദിക്കരുതെന്ന് ബ്രിട്ടനിലെ സ്‌കൂളുകള്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

യുകെയില്‍ അര്‍ദ്ധരാത്രിയോടെ ഗെയിം പുറത്തിറങ്ങി. ഇതോടെ അടുത്ത ദിവസം ജോലിക്ക് പോലും പോകാതെ ആളുകള്‍ ക്രിമിനല്‍ ലോകത്തിന്റെ തെരുവുകളില്‍ വിഹരിക്കുകയാണ്. വൈസ് സിറ്റി എന്ന് പേരിട്ട സാങ്കല്‍പ്പിക നഗരത്തിലാണ് നിയമലംഘനം നടത്താന്‍ ജിടിഎ 6 അവസരമൊരുക്കുന്നത്. 

ബ്രിസ്റ്റോള്‍, ഗ്ലോസ്റ്റര്‍ഷയര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് ആശങ്ക അറിയിച്ച് മാതാപിതാക്കള്‍ക്ക് ഇമെയിലും, സന്ദേശങ്ങളും അയച്ചിരിക്കുന്നത്. ഗെയിം യഥാര്‍ത്ഥത്തില്‍ മുതിര്‍ന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നും, കുട്ടികള്‍ക്ക് കളിക്കാന്‍ അനുമതിയില്ലെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. 

18 വയസ്സ് കഴിഞ്ഞവരെ ഉദ്ദേശിച്ചുള്ളതാണ് ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 6. 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എത്തിയ ആറാം പതിപ്പ് പ്രീ-ഓര്‍ഡറും, ആദ്യ ദിന വില്‍പ്പനയുമായി 24.5 മില്ല്യണ്‍ യൂണിറ്റുകള്‍ വിറ്റഴിഞ്ഞു. ഗെയിമിന്റെ നിര്‍മ്മാതാക്കളായ റോക്ക്‌സ്റ്റാറിനും, പാരന്റ് കമ്പനി ടേക്ക്-ടുവിനും 1.8 ബില്ല്യണ്‍ പൗണ്ട് വരുമാനമാണ് ഗെയിം ഇതിനകം നേടിക്കൊടുത്തത്. എന്നാല്‍ ക്രിമിനല്‍ ലോകത്ത് വിഹരിക്കാനും, ആളുകളെ കൊല്ലാനും, പോലീസിനെ അക്രമിക്കാനും ഉള്‍പ്പെടെ അവസരം നല്‍കുന്നത് ഗെയിം കളിക്കുന്നവരുടെ മനസ്സിനെയും ബാധിക്കുമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.