CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 14 Seconds Ago
Breaking Now

ന്യൂഇയറില്‍ ഇതില്‍ കൂടുതല്‍ എന്ത് സമ്മാനം വേണം? ജനുവരിയില്‍ എനര്‍ജി ബില്ലുകള്‍ 2166 പൗണ്ടിലേക്ക് വര്‍ദ്ധിക്കും; വാര്‍ഷിക ബില്ലില്‍ കൂടുന്നത് 443 പൗണ്ട്; പ്രവചനം ജനങ്ങള്‍ക്ക് കനത്ത ഷോക്ക്

പെട്രോള്‍, ഡീസല്‍ വിലകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിനില്‍ക്കുന്നതാണ് ഇതിന് പ്രധാന കാരണം

ന്യൂഇയറില്‍ എന്തെങ്കിലും സമ്മാനം ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. ഇക്കുറി എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം ആ സമ്മാനം നല്‍കുമെന്നാണ് ഏറെക്കുറെ ഉറപ്പായിരിക്കുന്നത്. ജനുവരിയില്‍ ശരാശരി കുടുംബങ്ങളുടെ എനര്‍ജി ബില്‍ പ്രതിവര്‍ഷം 2166 പൗണ്ടിലേക്ക് വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ചെലുത്തുന്ന സമ്മര്‍ദമാണ് പുതുവര്‍ഷത്തിലും ബ്രിട്ടന് തിരിച്ചടിയാകുന്നത്. 

അടുത്ത വര്‍ഷം ആദ്യം ഗ്യാസിനും, ഇലക്ട്രിസിറ്റിക്കും ഗവണ്‍മെന്റ് ഏര്‍പ്പെടുത്തുന്ന ക്യാപ്പ് 26% ഉയരുമെന്നാണ് പ്രവചനം. ഇത് സംഭവിച്ചാല്‍ ശരാശരി വാര്‍ഷിക ബില്ലില്‍ 443 പൗണ്ടാണ് കൂട്ടിച്ചേര്‍ക്കപ്പെടുക. ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാകുമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് ചൂണ്ടിക്കാണിക്കുന്നു. 

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള തണുപ്പേറിയ മാസങ്ങളിലെ പുതിയ എനര്‍ജി പ്രൈസ് ക്യാപ്പ് അടുത്ത ബുധനാഴ്ചയാണ് ഓഫ്‌ജെം പ്രഖ്യാപിക്കുക. ജനുവരിയില്‍ 16% വര്‍ദ്ധനവാണ് ബില്ലുകളില്‍ ഉണ്ടാവുകയെന്ന മുന്‍ പ്രവചനമാണ് കോണ്‍വാള്‍ തിരുത്തിയത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം വീണ്ടും തലപൊക്കുന്നതും, യൂറോപ്പിന്റെ ഗ്യാസ് സ്റ്റോറേജ് ലെവല്‍ സംബന്ധിച്ച് ആശങ്ക ഉയരുന്നതുമാണ് പ്രതിസന്ധിയാകുന്നത്. 

രാജ്യത്തിന്റെ പണപ്പെരുപ്പം ഒക്ടോബറില്‍ 3.6 ശതമാനത്തിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ വര്‍ദ്ധന. പെട്രോള്‍, ഡീസല്‍ വിലകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിനില്‍ക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഇതോടെയാണ് ഒക്ടോബറില്‍ വര്‍ദ്ധിച്ച എനര്‍ജി ബില്ലുകള്‍ പുതുവര്‍ഷത്തില്‍ വീണ്ടും ഉയരാന്‍ സാധ്യത തെളിയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.