Breaking Now

ഇഎസ്ഐ: ശമ്പള പരിധി 25,000 രൂപയാക്കി ഉയർത്തി

ഇഎസ്‌ഐ ചികിത്സാ സൗകര്യത്തിന്റെ ആനുകൂല്യം ലഭിക്കാനുള്ള ശമ്പള പരിധി 25,000 രൂപയാക്കി ഉയർത്തി.

ഇഎസ്‌ഐ ചികിത്സാ സൗകര്യത്തിന്റെ ആനുകൂല്യം ലഭിക്കാനുള്ള ശമ്പള പരിധി ഇപ്പോൾ 15,000 രൂപയാണ്. ഇഎസ്ഐ ബോര്‍ഡ് യോഗത്തിനുശേഷം കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷാണ് ഇക്കാര്യം അറിയിച്ചത്. ഇത് കൂടാതെ മാവേലിക്കരയില്‍ ഇഎസ്ഐ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ തീരുമാനപ്രകാരം 25,000 രൂപ വരെ മാസശമ്പളമുള്ളവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇഎസ്ഐ ചികിത്സാസൗകര്യം ലഭിക്കും. ഇത് മൂലം രാജ്യത്തെ 43 ലക്ഷം തൊഴിലാളികള്‍ക്കു ചികിത്സാസൗകര്യം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.   




കൂടുതല്‍വാര്‍ത്തകള്‍.