CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 43 Seconds Ago
Breaking Now

പുതിയ ചാന്‍സലര്‍ക്ക് പഴയ ചാന്‍സലറുടെ ഉപദേശം! ചെലവ് ചുരുക്കുമെന്ന് ബജറ്റില്‍ സന്ദേശം നല്‍കണം; വിപണിയെ തണുപ്പിക്കാന്‍ ഇതാണ് പോംവഴിയെന്ന് ഉപദേശിച്ച് ഋഷി സുനാക്

റേച്ചല്‍ റീവ്‌സ് ആവര്‍ത്തിച്ച വീഴ്ചകള്‍ ചാന്‍സലര്‍ ഒഴിവാക്കണം

ഋഷി സുനാക് പറഞ്ഞത് കേട്ടിരുന്നെങ്കില്‍ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന് ഏറ്റവും മോശം പ്രധാനമന്ത്രിയെന്ന ചീത്തപ്പേര് കേള്‍ക്കേണ്ടി വരില്ലായിരുന്നു. മുന്‍ ചാന്‍സലര്‍ നല്‍കിയ പല ഉപദേശങ്ങളും കേള്‍ക്കാതെ പോയതാണ് ടോറി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മാനിച്ചത്. ഇപ്പോള്‍ ലേബര്‍ ഗവണ്‍മെന്റിലെ പുതിയ ചാന്‍സലര്‍ ജോണ്‍ ഹീലിക്കാണ് സുനാക് 'ഫ്രീയായി' ഒരു ഉപദേശം നല്‍കിയിരിക്കുന്നത്. 

അടുത്ത മാസം തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നികുതി ഉയര്‍ത്തുന്നതിന് പകരം ചെലവ് ചുരുക്കുമെന്ന് പ്രഖ്യാപിക്കുകയാണ് ചാന്‍സലര്‍ ചെയ്യേണ്ടതെന്നാണ് ഋഷി സുനാകിന്റെ ഉപദേശം. ഇത് മുന്‍കൂറായി അറിയിക്കുകയും വേണം. ഇതുവഴി ധനവിപണികളെ തണുപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പൊതുചെലവുകള്‍ നിയന്ത്രിക്കുമെന്ന് ധനവിപണികള്‍ക്ക് സൂചന നല്‍കുകയാണ് വേണ്ടതെന്ന് ട്രഷറിയിലെ തന്റെ പിന്‍ഗാമിയോട് മുന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 'ബജറ്റില്‍ നികുതി കൂട്ടില്ലെന്ന് വ്യക്തമാക്കണം. മറ്റ് നിയന്ത്രണങ്ങള്‍ ആവശ്യമാണെങ്കില്‍ ചെലവ് ചുരുക്കണം', സുനാക് പറഞ്ഞു. 

അനിശ്ചിതാവസ്ഥയിലുള്ള ലോകത്ത് ഇത് സ്ഥിരത നല്‍കുമെന്ന് സുനാക് ചൂണ്ടിക്കാണിക്കുന്നു. റേച്ചല്‍ റീവ്‌സ് ആവര്‍ത്തിച്ച വീഴ്ചകള്‍ ചാന്‍സലര്‍ ഒഴിവാക്കണം. നികുതി വര്‍ദ്ധന സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കുമ്പോള്‍ ഇതിന് പകരം ആത്മവിശ്വാസം നല്‍കാന്‍ കഴിയണം, സുനാക് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.