CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 3 Seconds Ago
Breaking Now

ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റം പൊളിയാണ്; ബ്രിട്ടന്‍ കണ്ടുപഠിക്കണം; പ്രശംസയുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി; ടെക്‌നോളജിയെ ഈ വിധം ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുന്നത് യുകെയുടെ സ്വപ്നം!

ഇന്ത്യയിലെ കോടിക്കണക്കിന് നരുന്ന ജനതയ്ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കാന്‍ ടെക്‌നോളജി ഉപയോഗിക്കുന്നതാണ് ഡോ. പെന്നിയുടെ പ്രശംസയ്ക്ക് കാരണം

യുകെയുടെ ജനസംഖ്യ 7 കോടി. ഇന്ത്യന്‍ ജനസംഖ്യ 145 കോടി. ഈ 145 കോടി ജനങ്ങളിലേക്ക് ഇന്ത്യ എത്തിക്കുന്ന ആരോഗ്യ സേവനങ്ങളെ കുറിച്ച് ബ്രിട്ടന്‍ പഠിക്കേണ്ടതുണ്ടെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചെയര്‍ ഡോ. പെന്നി ഡാഷ്. അധികം വൈകാതെ ഇന്ത്യയുടെ ഹെല്‍ത്ത് കെയര്‍ സിസ്റ്റം ലോക നിലവാരത്തിലേക്ക് ഉയരുകയും, മറ്റ് രാജ്യങ്ങള്‍ ഇത് പകര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുമെന്ന് ഡോ. പെന്നി ചൂണ്ടിക്കാണിച്ചു. 

'ഇന്ത്യ വളരെ വലിയ പുരോഗതിയാണ് ഹെല്‍ത്ത് കെയറില്‍ നേടിയിരിക്കുന്നത്. ഹെല്‍ത്ത് കെയര്‍ ലഭ്യമാക്കുന്നതില്‍ ആഗോള മാതൃകയാണ് ഇന്ത്യയെന്നാണ് ഞാന്‍ കരുതുന്നത്', ലോകോത്തരമെന്ന് വിശേഷിപ്പിക്കുന്ന എന്‍എച്ച്എസിന്റെ മേധാവി വ്യക്തമാക്കി.

ഇന്ത്യയിലെ ഹെല്‍ത്ത് കെയര്‍ മേഖലയിലെ സാങ്കേതികവിദ്യയുടെ ഉപയോഗത്തെയാണ് ഡോ. പെന്നി പ്രധാനമായും പ്രശംസിക്കുന്നത്. അമേരിക്കയ്ക്കും, യുകെയ്ക്കും പോലും സ്വപ്‌നം കാണാന്‍ മാത്രം കഴിയുന്ന വിധത്തിലാണ് അവര്‍ സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തുന്നത്. ഹെല്‍ത്ത് കെയര്‍ എല്ലാവരിലേക്കും എത്തിക്കാനുള്ള ജനാധിപത്യരീതിയാണ് അവിടെയുള്ളത്. അക്കാര്യത്തില്‍ അവര്‍ ശക്തരുമാണ്', എന്‍എച്ച്എസ് മേധാവി കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയിലെ കോടിക്കണക്കിന് നരുന്ന ജനതയ്ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കാന്‍ ടെക്‌നോളജി ഉപയോഗിക്കുന്നതാണ് ഡോ. പെന്നിയുടെ പ്രശംസയ്ക്ക് കാരണം. എന്‍എച്ച്എസ് ഡിജിറ്റലൈസേഷന്‍ നടത്തി ഉത്പാദനക്ഷമത കൂട്ടാന്‍ ശ്രമം നടത്തുമ്പോഴാണ് ഇന്ത്യ ഈ വിധം മുന്നേറുന്നതെന്ന് അവര്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.