
















പുതിയ ലോക ഭൂപടത്തിന് അംഗീകാരം നല്‍കി ഐക്യരാഷ്ട്രസഭ. പുതിയ മോഡലില്‍ ബ്രിട്ടന് പുറമെ യുഎസിന്റെയും വലുപ്പം കുറച്ചിട്ടുണ്ട്. അതേസമയം ആഫ്രിക്കയുടെ വലുപ്പം ഭൂപടത്തില്‍ കൂട്ടി.
500 വര്‍ഷക്കാലമായി ഉപയോഗിച്ച് വരുന്ന പരമ്പരാഗത മെര്‍കാറ്റര്‍ ഭൂപടമാണ് സുപ്രധാന വോട്ടെടുപ്പില്‍ വഴിമാറുന്നത്. പകരം 2018 വേര്‍ഷനാണ് നിലവില്‍ വരുന്നത്.
മെര്‍ക്കാറ്റര്‍ ഭൂപടത്തില്‍ പല രാജ്യങ്ങളുടെ വലുപ്പം കൂട്ടിക്കാണിച്ചിരുന്നു. ഭൂഖണ്ഡങ്ങളുടെയും വലുപ്പത്തില്‍ വ്യത്യാസം വന്നിരുന്നു. ഇക്വേറ്ററില്‍ നിന്നും എത്ര അകലെയാണെന്ന് അടിസ്ഥാനമാക്കിയാണ് ഈ വലുപ്പം കൂട്ടല്‍ നടന്നത്.
റഷ്യ, കാനഡ, ഗ്രീന്‍ലാന്‍ഡ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഫ്രിക്കയുടെ യഥാര്‍ത്ഥ വലുപ്പത്തിന്റെ അനുപാതം പഴയ ഭൂപടത്തില്‍ ഉണ്ടായിരുന്നില്ല. അതേസമയം യുഎസ് മാത്രമാണ് പുതിയ ഭൂപടം സ്വീകരിക്കുന്ന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്.
ആശയപരമായ അജണ്ടയാണ് പുതിയ ഭൂപടത്തിന് പിന്നിലെന്നും, അന്താരാഷ്ട്ര സമാധാനവും, പുരോഗതിയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുകയാണെന്നും യുഎസ് വിമര്‍ശിച്ചു. 1569-ല്‍ തയ്യാറാക്കിയ മെര്‍ക്കാറ്റര്‍ ഭൂപടം നാവികര്‍ക്ക് നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു.