Breaking Now

അച്ഛനും അമ്മയ്ക്കും മക്കളില്‍ നിന്നുള്ള മര്‍ദ്ദനം വര്‍ദ്ധിക്കുന്നു

13 വയസ്സിന് താഴെയുള്ള അന്‍പതിലധികം കുട്ടികളെ ലണ്ടനില്‍ മാത്രം കോടതിയിലെത്തിച്ചു

മാതാപിതാക്കളെ മക്കള്‍ അക്രമിക്കുന്ന സംഭവങ്ങള്‍ ബ്രിട്ടനില്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. 13 വയസ്സിന് താഴെയുള്ള അന്‍പതിലധികം കുട്ടികളെ ലണ്ടനില്‍ മാത്രം കോടതിയിലെത്തിച്ചു. ഇത്തരം അക്രമണങ്ങള്‍ പടര്‍ന്നു പിടിക്കുന്നുവെന്ന് ചീഫ് പ്രോസിക്യൂട്ടറാവുന്ന ആലിസണ്‍ സോണ്ടേഴ്‌സ് വെളിപ്പെടുത്തി.

 

വീടുകളില്‍ നടക്കുന്ന അടിപിടി അച്ഛനും അമ്മയും തമ്മിലുള്ളത് മാത്രമല്ലെന്ന് ഈ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു. കൗമാരക്കാരുടെ അടി വാങ്ങുന്ന അച്ഛനമ്മമാരുടെ എണ്ണം കൂടുന്നുണ്ട്. 2012-13 കാലഘട്ടത്തില്‍ 14നും 17നും ഇടയില്‍ പ്രായമുള്ള 2100 കൗമാരക്കാരെയാണ് ഡൊമസ്റ്റിക് അക്രമണങ്ങള്‍ക്ക് പ്രോസിക്യൂട്ട് ചെയ്തു.

 

അമ്മയെ ഇടിക്കുകയും, മേശ വലിപ്പ് വലിച്ചെറിയുകയും ചെയ്ത 11കാരനെ ലണ്ടനില്‍ പ്രോസിക്യൂട്ട് ചെയ്തത് ഈയിടയ്ക്കാണ്. ഒരു ഫോണ്‍ ബില്‍ സംബന്ധിച്ച ചര്‍ച്ചയാണ് അടിയില്‍ കലാശിച്ചത്. ഇത്തരം അക്രമണം വര്‍ദ്ധിച്ചുവരുന്നതിന് പിന്നില്‍ പുതുതലമുറയുടെ ബഹുമാനം കുറഞ്ഞ സമീപനമാണ് ഇടയാക്കുന്നതെന്ന് സോണ്ടേഴ്‌സ് അഭിപ്രായപ്പെട്ടു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.