CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 24 Seconds Ago
Breaking Now

കുടുംബ സംഗമവും സമൂഹ പ്രാര്‍ത്ഥനയും

6170ാം നമ്പര്‍ യുകെ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴത്തി കുടുംബയൂണിറ്റിന്റെ മൂന്നാമത് കുടുംബ സംഗമവും സമൂഹ പ്രാര്‍ത്ഥനയും 28ാം തിയതി ഞായറാഴ്ച 3 മുതല്‍ വൈകീട്ട് 6 മണിവരെ ബ്രിസ്റ്റോളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ് .

ഉച്ചകഴിഞ്ഞ് 3 മണിക്കു തുടങ്ങുന്ന സമൂഹ പ്രാര്‍ത്ഥനയില്‍ യൂണിറ്റിന്റെ കിഴീലുള്ള മുഴുവന്‍ അംഗങ്ങളേയും പങ്കെടുപ്പിക്കുമെന്ന് കണ്‍വീനര്‍ ലൈജു രാഘവനും ജോയ്ന്റ് കണ്‍വീനര്‍ എം കെ ബിജുമോനും അറിയിച്ചു.

മൂന്നു മണിക്ക് പ്രാര്‍ത്ഥനാ യോഗം ആരംഭിക്കും.ശ്രീ സുരേഷ് തേനൂരാന്‍ ''ഗുരുദേവന്റെ അരുവിപ്പുറത്തെ ശിവ പ്രതിഷ്ഠ'' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.

തുടര്‍ന്ന് കുടുംബയോഗം ശ്രീ സതീശന്‍ ബ്രിസ്‌റ്റോള്‍ അദ്ധ്യക്ഷത വഹിക്കും.കണ്‍വീനര്‍ ലൈജു രാഘവന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും.എംകെ ബിജുമോന്‍ സ്വാഗതം പറയും.ശ്രീ സന്തോഷ് ബാണ്‍സ്റ്റാപ്പിള്‍ കൃതജ്ഞത പറയും.ശാഖയുടെ മാനേജിംഗ് കമ്മറ്റിയംഗം കൂടിയായ രക്ഷാധികാരി ശ്രീമതി സൗമ്യ ഉല്ലാസ് ,മാനേജിങ്ങ് കമ്മറ്റിയംഗം കുമാര്‍ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.

വിശദ വിവരങ്ങള്‍ക്ക്

 

ലൈജു രാഘവന്‍ ബ്രിസ്റ്റോള്‍-07723730828

സതീശന്‍ ബ്രിസ്‌റ്റോള്‍-07414821406

 

 

സ്ഥലം

 

47 GROVELEAZE

SHIREHAMPTON

BS119QR

BRISTOL




കൂടുതല്‍വാര്‍ത്തകള്‍.