പ്രവാസി കേരളാ കോണ്‍ഗ്രസ് ( എം ) യു കെ ഘടകത്തിന്റെ , സൗത്ത് ഈസ്റ്റ് , സൗത്ത് വെസ്റ്റ് , മിഡ് ലാന്‍ഡ് റീജിയണല്‍ ഭാരവാഹികളുടെ മധ്യ മേഖല പ്രതിനിധി സമ്മേളനം ബെഡ് ഫോര്‍ഡിലെ മാര്‍സ്റ്റോണ്‍ മോര്‍ഡന്‍ ഹാളില്‍ വച്ച് ശ്രീ ജോബ് മൈക്കിള്‍ MLA ഉദ്ഘാടനം ചെയ്തു
പ്രവാസി കേരളാ കോണ്‍ഗ്രസ് ( എം ) മുന്‍ യുകെ ഘടകം പ്രസിഡന്റും , ലോക കേരളാ സഭാംഗവുമായ ഷൈമോന്‍ തോട്ടുങ്കല്‍ അദ്യക്ഷത വഹിച്ച ചടങ്ങില്‍ , പ്രവാസി കേരളാ കോണ്‍ഗ്രസ് (എം ) യു കെ ഓഫീസ് ചാര്ജ് സെക്രട്ടറി ജിജോ അരയത്ത് സ്വാഗതം ആശംസിച്ചു .
മിഡ്‌ലാന്‍ഡ് റീജിയണല്‍ പ്രസിഡന്റ് റോബിന്‍ വര്ഗീസ് ചിറത്തലക്ക്കല്‍ ശ്രീ ജോബ് മൈക്കിളിനെ ഔദോഗികമായി ബൊക്കെ നല്കി സ്വീകരിച്ചു , പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജോമോന്‍ മാമൂട്ടില്‍ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി .
മാര്‍സ്റ്റന്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു യൂജിന്‍ തോമസ് , യൂത്ത് ഫ്രണ്ട് (എം ) മുന്‍ സംസ്ഥാന സെക്രട്ടറി ആല്‍ബിന്‍ പേണ്ടാനം , പ്രവാസി കേരളാ കോണ്‍ഗ്രസ് ( എം ) യു കെ നാഷണല്‍ ഭാരവാഹികളും, സീനിയര്‍ നേതാക്കന്മാരുമായ തോമസ് വെട്ടിക്കാട്ട് , ജോസ് ചെങ്ങളം , ജോജി വര്ഗീസ് , , ജോമോന്‍ കുന്നേല്‍ ,ജിത്തു വിജി , മാത്യു പുല്ലന്താനി , ജീത്തു പൂഴിക്കുന്നേല്‍ , സോജി തോമസ് , മൈക്കിള്‍ ജോബ് , സാവിച്ചന്‍ തോപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു . പ്രസ്തുത വേദിയില്‍ വച്ച് ഫോറെസ്‌റ് ട്രസ്റ്റ് ഹോസ്പിറ്റല്‍സ് നോട്ടിങ്ഹാം - മാന്‍സ്ഫീല്‍ഡിന്റെ ഡെയ്‌സി അവാര്‍ഡിനര്‍ഹമായ പ്രവാസി കേരളാ കോണ്‍ഗ്രസ് ( എം ) യുകെ നാഷണല്‍ കമ്മിറ്റി അംഗം മാത്യു പുല്ലന്താനിയെ ആദരിക്കുകയുണ്ടായി . ദേശീയ ഗാനത്തോടെ പ്രതി നിധി സമ്മേളനം അവസാനിച്ചു