Breaking Now

ഒ.ഐ.സി.സി. യു.കെയുടെ വിവിധ ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് തുടക്കമായി

ലണ്ടന്‍ : കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) യുകെയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ നാഷണല്‍ നേതൃയോഗം നടത്തി. 

 

കെപിസിസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒഐസിസി യുകെ നാഷണല്‍ നേതൃയോഗം വിളിച്ചുകൂട്ടിയത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല 2012 ജൂണില്‍ ഒഐസിസി യുകെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റിയ്ക്ക് അനുമതി നല്‍കിയിരുന്നു. 21 അംഗങ്ങളാണ് കമ്മറ്റിയിലുള്ളത്. ഇതിന്റെ ആദ്യ നേതൃയോഗമാണ് ജനുവരി 19 ശനിയാഴ്ച ക്രൊയ്‌ഡോണിലെ ഇന്ദിര നഗറില്‍ കൂടിയത്.

സറേ റീജിയന്റെ ആതിഥേയത്തില്‍ നടന്ന നേതൃയോഗത്തില്‍ ബേബിക്കുട്ടി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. യുകെയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് രജിസ്‌ട്രേഷനോടുകൂടി പരിപാടികള്‍ ആരംഭിച്ചു.

ശ്രേയാ സുനിലിന്റെ പ്രാര്‍ത്ഥനാ ഗാനാലാപനത്തെ തുടര്‍ന്ന് ക്രൊയ്‌ഡോണ്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് അഷ്‌റഫ് സ്വാഗതം ആശംസിച്ചു. ഒഐസിസി യുകെയുടെ വിവിധ ജനസമ്പര്‍ക്ക പരിപാടികള്‍ വിശദീകരിച്ച് നാഷണല്‍ കണ്‍വീനര്‍ ടി.ഹരിദാസ് ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു.

യുകെയിലെ മുഴുവന്‍ മലയാളികളെയും ഒഐസിസി യുകെയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കാളികളാക്കണമെന്ന് കണ്‍വീനര്‍ നിര്‍ദ്ദേശിച്ചു. നാഷണല്‍ കമ്മറ്റി ജോയിന്റ് കണ്‍വീനര്‍മാരായ കെ.കെ. മോഹന്‍ദാസ്, ലക്‌സണ്‍ കല്ലുമാടിക്കല്‍, നാഷണല്‍ കമ്മറ്റിയംഗം സുജ ഡാനിയേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.



ഒഐസിസിയുകെയുടെ ചാര്‍ജുള്ള കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് നേതൃയോഗത്തെ അഭിസംബോധന ചെയ്തു. യുകെയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ടി ഹരിദാസിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ കമ്മറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഈ കമ്മറ്റിക്കു മാത്രമേ കെപിസിസി അനുമതി നല്‍കിയിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.


ലണ്ടന്‍ : കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) യുകെയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ നാഷണല്‍ നേതൃയോഗം നടത്തി. 

കെപിസിസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒഐസിസി യുകെ നാഷണല്‍ നേതൃയോഗം വിളിച്ചുകൂട്ടിയത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല 2012 ജൂണില്‍ ഒഐസിസി യുകെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റിയ്ക്ക് അനുമതി നല്‍കിയിരുന്നു. 21 അംഗങ്ങളാണ് കമ്മറ്റിയിലുള്ളത്. ഇതിന്റെ ആദ്യ നേതൃയോഗമാണ് ജനുവരി 19 ശനിയാഴ്ച ക്രൊയ്‌ഡോണിലെ ഇന്ദിര നഗറില്‍ കൂടിയത്.


സറേ റീജിയന്റെ ആതിഥേയത്തില്‍ നടന്ന നേതൃയോഗത്തില്‍ ബേബിക്കുട്ടി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. യുകെയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് രജിസ്‌ട്രേഷനോടുകൂടി പരിപാടികള്‍ ആരംഭിച്ചു. ശ്രേയാ സുനിലിന്റെ പ്രാര്‍ത്ഥനാ ഗാനാലാപനത്തെ തുടര്‍ന്ന് ക്രൊയ്‌ഡോണ്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് അഷ്‌റഫ് സ്വാഗതം ആശംസിച്ചു. ഒഐസിസി യുകെയുടെ വിവിധ ജനസമ്പര്‍ക്ക പരിപാടികള്‍ വിശദീകരിച്ച് നാഷണല്‍ കണ്‍വീനര്‍ ടി.ഹരിദാസ് ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. യുകെയിലെ മുഴുവന്‍ മലയാളികളെയും ഒഐസിസി യുകെയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കാളികളാക്കണമെന്ന് കണ്‍വീനര്‍ നിര്‍ദ്ദേശിച്ചു. നാഷണല്‍ കമ്മറ്റി ജോയിന്റ് കണ്‍വീനര്‍മാരായ കെ.കെ. മോഹന്‍ദാസ്, ലക്‌സണ്‍ കല്ലുമാടിക്കല്‍, നാഷണല്‍ കമ്മറ്റിയംഗം സുജ ഡാനിയേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


ഒഐസിസിയുകെയുടെ ചാര്‍ജുള്ള കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് നേതൃയോഗത്തെ അഭിസംബോധന ചെയ്തു. യുകെയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ടി ഹരിദാസിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ കമ്മറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഈ കമ്മറ്റിക്കു മാത്രമേ കെപിസിസി അനുമതി നല്‍കിയിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.



തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തില്‍ ഭിന്നിച്ചു നില്‍ക്കുന്ന പ്രവര്‍ത്തകര്‍ പരസ്പരം ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒഐസിസി മുന്‍െൈകയടുത്ത് പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വ്യക്തിതാല്‍പ്പര്യങ്ങള്‍ സംഘടനയില്‍ വിലപ്പോവില്ലെന്നും കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം സ്‌നേഹത്തിന്റെ ഭാഷയില്‍ അഭ്യര്‍ത്ഥിച്ചു. കെപിസിസിയുടെ എല്ലാവിധ ആശംസകളും ടി ഹരിദാസ് നയിക്കുന്ന കമ്മറ്റിക്ക് നല്‍കിക്കൊണ്ട് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു.

മിച്ചം മഹേഷ്(ട്രഷറര്‍, മിച്ചം), ജിന്‍സി തോമസ്( ട്രഷറര്‍, ഡോര്‍ക്കിംഗ്), ആന്റണി മാത്യു(ജന.സെക്രട്ടറി, ലണ്ടന്‍ റീജിയണ്‍), പ്രസാദ് കൊച്ചുവിള (ലണ്ടന്‍ റീജിയണ്‍), ദീപേഷ് സ്‌കറിയാ(പ്രസിഡന്റ്, വെസ്റ്റ് മിഡ്‌ലാന്റ്‌സ്), സുനില്‍ മേനോന്‍( ലണ്ടന്‍ റീജിയണ്‍), ജയറാം(റീജിയന്‍ വൈസ്പ്രസിഡന്റ് സറേ), അനില്‍ കൊട്ടിയം(ജോയിന്റ് സെക്രട്ടറി, സറേ), സുമലാല്‍(വൈസ് പ്രസിഡന്റ് കൊയ്‌ഡോണ്‍ യൂണിറ്റ്), സുരേഷ് ബാബു (സെക്രട്ടറി കൊയ്‌ഡോണ്‍ യൂണിറ്റ്), ജവഹര്‍(ട്രഷറര്‍, ക്രെയ്‌ഡോണ്‍ യൂണിറ്റ്), റ്റിബിന്‍ സുമലാല്‍, ജോയി, സുനില്‍ ജോസഫ്, സാജു ആന്റണി, ബിനു തോമസ്, ധനന്യ, മാത്യു അലക്‌സാണ്ടര്‍, സാജന്‍ പടിയിറ, സന്തോഷ് ബഞ്ചമിന്‍, ഡോ.കോശി തോമസ്, അനില്‍ തോമസ്, ബേബി ചെറിയാന്‍, ജിജേഷ് എം, സാം കോശി, എഡ്‌വിന്‍, സോണി, ഷോണ്‍, അഫ്‌സല്‍, ദാസ്, സജിത് എന്നിവര്‍ വിവിധ റീജിയണുകളെ പ്രതിനിനീകരിച്ച് ആശംസകള്‍ നേര്‍ന്നു.





കൂടുതല്‍വാര്‍ത്തകള്‍.