ലണ്ടന്‍ : സാമൂഹ്യ-സാംസ്കാരിക- കലാ രംഗത്ത്, കഴിഞ്ഞ ആറു വര്‍ഷമായി ബ്രോംലിയിലെയും, പരിസര പ്രദേശത്തെയും, മലയാളികളുടെ ഉന്നമനത്തിനായി പ്രശംശനീയമായി പ്രവര്‍ത്തിച്ചു വരുന്ന BMA (ബ്രോംലി മലയാളി അസോസിയേഷന്) നേതൃത്വം നല്കുന്ന, പ്രൌഡ ഗംഭീരമായ ക്രിസ്തുമസ്-നവവത്സര-റിപ്പബ്ലിക്ക് ആഘോഷം, ജനുവരി 26 നു ശനിയാഴ്ച നടത്തപ്പെടുന്നു.
ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന BMA യുടെ ആഘോഷത്തിന്, ബ്രോംലി സെന്റ് ജോസഫ്സ് പാരീഷ് വികാരിയും, മലയാളി സമൂഹത്തിന്റെ അഭ്യുധയകാംക്ഷിയുമായ റവ. ഫാ ടോം മക് ഹുഗ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. ടോമച്ചന് ആഘോഷനുബന്ധ സന്ദേശവും നല്‍കുന്നതായിരിക്കും. BMA പ്രസിഡന്റ് അനു കലയന്താനത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്കാരിക പൊതു സമ്മേളനത്തിന് ശേഷം, കലാ സന്ധ്യക്ക് തിരി തെളിയും.
ബ്രോംലി സെന്റ് ജോസെഫ്സ് പാരീഷ് ഹാളില്‍ നടത്തപ്പെടുന്ന ആഘോഷത്തില്‍, ബ്രോംലിയിലെ കേരള മക്കള്‍, തങ്ങളുടെ സര്‍ഗ്ഗാത്മകമായ മികച്ച കഴിവുകള്‍, അരങ്ങത്തു നിരത്തി, സമൃദ്ധമായ കലാ വിരുന്നിനു വേദി തുറക്കും. ബ്രോംലി മലയാളികളുടെ ആത്മീയ ഗുരുവായ, ഫാ സാജു പിണക്കാട്ട് കപ്പുചിന്‍, സമ്മാന വിതരണം നിര്‍വ്വഹിക്കും. വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരിക്കും.
BMA യുടെ ഗംഭീരമായ ആഘോഷത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും കുടുംബ സഹിതം ക്ഷണിക്കുന്നതായും, പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അസ്സോസിയേഷന് ഭാരവാഹികളുമായി ബന്ധപ്പെടെണ്ടതാണ് എന്നും അറിയിച്ചു.