CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 57 Seconds Ago
Breaking Now

റീവ്‌സിന്റെ മാന്‍ഷന്‍ ടാക്‌സ് പാരയാകും! 2 മില്ല്യണ്‍ പൗണ്ടിന് അടുത്ത് മൂല്യമുള്ള വീടുകളുടെ ഉടമകള്‍ കൂടുതല്‍ നികുതി നല്‍കേണ്ടി വരും; റീവാല്യൂവേഷന്‍ നടത്തുന്നതോടെ പല വീടുകളുടെ വിലയില്‍ 30,000 പൗണ്ട് വരെ വര്‍ദ്ധന രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ്

വീടുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനായി നേരിട്ട് പരിശോധിക്കാതെ കമ്പ്യൂട്ടര്‍ ജനറേറ്റ് ചെയ്യുന്ന വാല്യൂവേഷനെ മാത്രം ആശ്രയിക്കാനാണ് നീക്കം

ലേബര്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ള മാന്‍ഷന്‍ ടാക്‌സ് ധനികരെ മാത്രമാണ് ബാധിക്കുകയെന്നായിരുന്നു ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറഞ്ഞിരുന്ന ന്യായം. എന്നാല്‍ ഈ ന്യായീകരണം പൊളിയുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആയിരക്കണക്കിന് ഭവനഉടമകളെ ഉയര്‍ന്ന നികുതി നല്‍കുന്നതിലേക്ക് വലിച്ചിഴക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

പ്രോപ്പര്‍ട്ടികള്‍ റീവാല്യൂവേഷന്‍ നടത്താനുള്ള ഗവണ്‍മെന്റ് നീക്കമാണ് തിരിച്ചടിയാകുക. ഇതുവഴി വീടുകളെ വില 30,000 പൗണ്ട് വരെ ഉയരും. റേച്ചല്‍ റീവ്‌സിന്റെ പദ്ധതി പ്രകാരം 2 മില്ല്യണ്‍ പൗണ്ടിലേറെ മൂല്യമുള്ള വീടുകള്‍ക്കാണ് 2028 മുതല്‍ വാര്‍ഷിക കൗണ്‍സില്‍ ടാക്‌സ് സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തുന്നത്. 2500 പൗണ്ട് മുതല്‍ ആരംഭിക്കുന്ന നികുതി, ഉയര്‍ന്ന മൂല്യമുള്ള വീടുകള്‍ക്ക് കുത്തനെ വര്‍ദ്ധിക്കും. 

എന്നാല്‍ വീടുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനായി നേരിട്ട് പരിശോധിക്കാതെ കമ്പ്യൂട്ടര്‍ ജനറേറ്റ് ചെയ്യുന്ന വാല്യൂവേഷനെ മാത്രം ആശ്രയിക്കാനാണ് നീക്കം. ഇത് പല പ്രോപ്പര്‍ട്ടികളെയും പേപ്പറില്‍ മാത്രം 2 മില്ല്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകളുടെ പട്ടികയിലേക്ക് തള്ളിവിടാമെന്ന് പ്രോപ്പര്‍ട്ടി സ്‌പെഷ്യലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

മൂന്ന് ദശകത്തിനിടെ ആദ്യമനായി നടത്തുന്ന റീവാല്യൂവേഷന്‍ ഏറ്റവും അടുത്ത് നടന്ന സെയില്‍സ് ഡാറ്റ, ഏരിയല്‍ മാപ്പിംഗ്, മുന്‍പത്തെ പ്ലാനിംഗ് രേഖകള്‍ എന്നിവ പ്രകാരമാണ് തയ്യാറാക്കുക. എന്നാല്‍ വ്യക്തിപരമല്ലാത്ത ഈ രീതി വീടുകളുടെ വില യഥാര്‍ത്ഥ തോതിനേക്കാള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.