Breaking Now

സോണിയ ഗാന്ധിയുമായി OICC നേതാക്കള്‍ ചര്‍ച്ച നടത്തി

പ്രവാസി ഇന്ത്യക്കാര്‍ ഉയര്‍ത്തിയ യാത്രാ പ്രശ്നം ഉള്‍പടെയുള്ള കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ യു പി എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി

പ്രവാസി പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ പി സി സി പ്രസിടന്റ്റ് രമേശ്‌ ചെന്നിത്തലയുടെ നെത്രിത്വത്തിലുള്ള OICC  സംഘം സോണിയ ഗാന്ധിക്ക് നിവേദനം നല്‍കിയിരുന്നു .ഇതനുസരിച്ചു കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കാമെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിവേദക സംഘത്തിനു ഉറപ്പു നല്‍കി .എയര്‍ ഇന്ത്യയുടെ മലയാളികളോടുള്ള അവഗണന അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ വ്യോമസേനാ മന്ദ്രിക്ക് നിര്‍ദേശം നല്‍കാമെന്നും സോണിയാ ഗാന്ധി ഉറപ്പു നല്‍കി.കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരാന്‍ കഴിയുന്ന സ്വര്‍ണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം മൂലം പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ താന്‍ മനസ്സിലാക്കുന്നുവെന്നും സോണിയ സംഘത്തെ അറിയിച്ചു.

എം പി മാരായ പി സി ചാക്കോ ,കെ സുധാകരന്‍ , പി ടി തോമസ്‌ , കെ പി സി സി നേതാക്കളായ എം എം ഹസ്സന്‍ , കെ സി രാജന്‍ , ഒ ഐ സി സി ചുമതലയുള്ള സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് ഇബ്രാഹിം കുട്ടി കല്ലാര്‍ , രാജ് മോഹന്‍ ഉണ്ണിത്താന്‍ ഡി പി സി സി സെക്രട്ടറി  കെ എന്‍ ജയരാജ് ,ഉഷ കൃഷ്ണ കുമാര്‍ ,ഒ ഐ സി സി യൂറോപ്പ് കോര്‍ഡിനെട്ടര്‍ ജിന്‍സന്‍ എഫ് വര്‍ഗീസ് (ജര്‍മനി ) തുടങ്ങിയവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.

അമേരിക്ക യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുക ,അമിത യാത്രാ നിരക്ക് ഈടാക്കുന്നതും,മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ധാക്കുന്നതും അടക്കമുള്ള എയര്‍ ഇന്ത്യയുടെ നടപടികള്‍ അവസാനിപ്പിക്കുക ,വിദേശ രാജ്യങ്ങളില്‍ നിന്നും കൊണ്ടുവരാന്‍ കഴിയുന്ന സ്വര്‍ണത്തിന്‍റെ പരിധി ഉയര്‍ത്തുക ,ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നിയമ സഹായം ലഭ്യമാക്കാന്‍ എംബസ്സി വഴി നടപടി സ്വീകരിക്കുക ,ഗള്‍ഫ്‌ രാജ്യങ്ങളിലെ എമബസ്സികളില്‍ മലയാള ഭാഷ സംസാരിക്കുന്നവരെ നിയമിക്കുക ,എംബസികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ആണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

പ്രവാസി ഇന്ത്യക്കാര്‍ യാത്രയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് OICC നേതാക്കള്‍ ഡല്‍ഹിയില്‍ പാര്‍ലമെന്‍റ് മന്തിരത്തിനു മുന്നില്‍ നടത്തിയ മാര്‍ച്ചിനും ധര്‍ണയ്ക്കും ശേഷമാണ് കോണ്ഗ്രസ് അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് ,പ്രതിരോധ മന്ത്രി എ കെ ആന്‍റണി പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി ,വാണിജ്യ മന്ത്രി ആനന്ത് ശര്‍മ സോണിയയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ,വ്യോമയാന മന്ത്രി അജിത്‌ സിംഗ് എന്നിവരെയും OICC നേതാക്കള്‍ നേരിട്ട് കണ്ട് സംഘം ചര്‍ച്ചകള്‍ നടത്തി .




കൂടുതല്‍വാര്‍ത്തകള്‍.