CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 37 Seconds Ago
Breaking Now

ഇരവിപേരൂർ പ്രഥമ സംഗമം ജൂണ്‍ 27 - 28 തീയതികളിൽ

യുകെയിലുള്ള ഇരവിപേരൂർ നിവാസികളുടെ പ്രഥമ സംഗമം ജൂണ്‍ 27, 28 തീയതികളിൽ സോമർസെറ്റിലെ ബാർറ്റൻ ഹാളിൽ വച്ച് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു. യുകെയിൽ ഉള്ള എല്ലാ കുടുംബങ്ങൾക്കും പങ്കെടുക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് സോമർസെറ്റ് തന്നെ പ്രഥമ സംഗമ വേദിയായി തിരഞ്ഞെടുത്തത്. 

തങ്ങളുടെ ആദ്യ ഒത്തു ചേരൽ തന്നെ ഒരു അവിസ്മരണീയമായ അനുഭവമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇതിന്റെ സംഘാടകർ. ജൂണ്‍ 27 ന് രാവിലെ 9 മണിയോട് കൂടി സംഗമ പരിപാടികൾ ആരംഭിക്കുന്നതായിരിക്കും. ജൂണ്‍ 26 ന് തന്നെ ഹോട്ടൽ ചെക്ക്‌ ഇൻ ചെയ്യുവാൻ താല്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ 26 മുതൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങൾക്കും ഭക്ഷണ ക്രമീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി സംഘാടകർ അറിയിക്കുന്നു. 

ആദ്യ ഘട്ട രജിസ്ട്രേഷനുകൾ ഏകദേശം പൂർത്തിയായി വരുന്നു. ഇനിയും ഇതിൽ സംബന്ധിക്കുന്നതിന് താല്പര്യമുള്ളവർ താഴെ പറയുന്നവരുമായി ബന്ധപ്പെടെണ്ടതാണ്:

അബി അബ്രഹാം: 07951374110

സജി അബ്രഹാം: 07456576734

റെഞ്ജു അലക്സ്: 07886981814

ജോസഫ്‌ ഇടിക്കുള: 07535229938




കൂടുതല്‍വാര്‍ത്തകള്‍.