Breaking Now

ഹിലരി യു.എസിലെ ഏറ്റവും ജനകീയ നേതാവ്

യു.എസിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവ് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്‌ളിന്റനാണെന്ന് റിപ്പോര്‍ട്ട് .

പ്രസിഡന്റ് പദവിയില്‍ രണ്ടാംവട്ടവും എത്തിയ ബരാക് ഒബാമയെയും വൈസ് പ്രസിഡന്റ് ജോ ബൈഡനെയും കോണ്‍ഗ്രസിലെ പ്രമുഖ റിപ്പബ്ലിക്കന്‍ അംഗങ്ങളെയും പിന്തള്ളിയാണ് നാഷണല്‍ അഭിപ്രായ വോട്ടെടുപ്പില്‍ ഹിലരി മുന്നിലെത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 61 ശതമാനവും ഹിലരിക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 34പേര്‍ പ്രതികൂലമായി പ്രതികരിച്ചു. ഗ്വിന്നിപിയാക് യൂണിവേഴ്‌സിറ്റി പോളിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട അഭിപ്രായ സര്‍വേയില്‍ പറയുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 51% ഒബാമയെ പിന്തുണച്ചു. 46% പേര്‍ക്ക് ഒബാമ അനഭിമതനാണ്. 46% പേര്‍ ജോ ബൈഡനെ അനുകൂലിച്ചപ്പോള്‍ 41 പേര്‍ക്ക് അദ്ദേഹം സ്വീകര്യനല്ല. റിപ്പബ്ലിക്കന്‍ നേതാവും ഫ്‌ളോറിഡയില്‍ നിന്നുള്ള സെനറ്ററുമായ മാര്‍കോ റുബിയോയെ 27 പേര്‍ അനുകൂലിച്ചപ്പോള്‍ 57 പേര്‍ വിമര്‍ശിച്ചു. ഫ്‌ളോറിഡ ഗവര്‍ണര്‍ ജെബ് ബുഷ്, ഹൗസ് സ്പീക്കര്‍ ജോണ്‍ ബോയിനര്‍, പോള്‍ റെയ്ന്‍എന്നിവരെയും യൂണിവേഴ്‌സിറ്റി ഹിതപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരിക്കാണ് ഏറ്റവുംസാധ്യതയെന്ന സൂചനയും അഭിപ്രായ സര്‍വേ നല്‍കുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.