Breaking Now

ഇറാന്‍ ആണവ പദ്ധതിയില്‍ ആശങ്കയുണ്ടെന്ന് -ജോണ്‍ കെറി

ഇറാന്‍്റ ആണവ സമ്പുഷ്ടീകരണ പദ്ധതിയില്‍ ആശങ്കയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി.

ഈ മാസം അവസാനം കസാഖ്സ്താനില്‍ നടക്കുന്ന ചര്‍ചയില്‍ ആണവ പദ്ധതി സംബന്ധിച്ച് യു.എസിന്റെും അന്താരാഷ്ട്ര സമൂഹത്തിന്റെും ആശങ്ക പരിഹരിക്കാന്‍ ഇറാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിന് ശ്രമിച്ചില്ലെങ്കില്‍ ഇറാന്‍ ഒറ്റപ്പെടുമെന്നും കെറി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ ഏര്‍പെടുത്തിയ ഉപരോധത്തിനെതിരെ ഇറാനില്‍ അമര്‍ഷം ശക്തമാകുന്നതിനിടയിലാണ് കെറിയുടെ പ്രസ്താവന.
യു.എസ് പിന്തുണയോടെയുള്ള ഏര്‍പെടുത്തിയ ഉപരോധം മോശമായി ബാധിച്ചിട്ടുണ്ടെന്ന് ഗല്ലൂപ് നടത്തിയ അഭിപ്രായ സര്‍വേയില്‍ ഭൂരിഭാഗം ഇറാന്‍ പൗരന്‍മാരും അഭിപ്രായപ്പെട്ടിരുന്നു. 1000 ഇറാനികളെ അഭിമുഖം നടത്തിയായിരുന്നു ഗവേഷണ സ്ഥാപനമായ ഗല്ലൂപ് സര്‍വെ നടത്തിയത്. ഇറാനെതിരായ ഉപരോധത്തിന് ഉത്തരവാദി യു എസാണെന്നാണ് 47 ശതമാനം പേരും അഭിപ്രയപ്പെട്ടത്. എന്നാല്‍, പത്ത് ശതമാനം പേര്‍ മാത്രമാണ് ഉപരോധത്തിന്റെപേരില്‍ ഇറാനെ  കുറ്റപ്പെടുത്തിയത്. ഇറാന്‍ ആണവ പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പേരും ആവശ്യപ്പെട്ടു. ഇറാനെതിരായ ഉപരോധം ബുധനാഴ്ച യു.എസ് ശക്തമാക്കിയിരുന്നു. അന്താരാഷ്ട്ര ബാങ്ക് ഇടപാടുകള്‍ നടത്തുന്നതിന് ഇറാനെ വിലക്കിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെസാമ്പത്തിക വളര്‍ച്ച കുറക്കുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.   ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ബാഗ്ദാദില്‍ നടന്ന ചര്‍ച്ചയില്‍ ആശങ്ക സൃഷ്ടിക്കുന്നതിനാല്‍ ആണവ സമ്പൂഷ്ടീകരണം ഇറാന്‍ നിര്‍ത്തിവെക്കണമെന്ന് യു.എസ്, ചൈന, റഷ്യ,ബ്രിട്ടന്‍, ഫ്രാന്‍സ്,ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.