Breaking Now

ദില്‍സുഖ് നഗര്‍ വീണ്ടും തിരക്കിലേക്ക്

16 പേരുടെ മരണത്തിനും 117 പേരുടെ പരിക്കിനും കാരണമായ ഇരട്ടസ്ഫോടനം നടന്ന ഹൈദരാബാദിലെ ദില്‍സുഖ് നഗര്‍ സാധാരണ നിലയിലേക്ക്.

രണ്ട് ദിവസമായി ആളൊഴിഞ്ഞ ഇവിടെ ശനിയാഴ്ച  കട കമ്പോളങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിച്ചു. വഴി വാണിഭക്കാരും സജീവമായി. പൊതു, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതോടെ ഇവിടെ പതിവ് തിരക്ക് അനുഭവപ്പെട്ടു. സ്കൂളുകളും കോളജുകളും സര്‍ക്കാര്‍ ഓഫിസുകളും തുറന്നുപ്രവര്‍ത്തിച്ചു. ഹൈദരാബാദ്-വിജയവാഡ റോഡിലെ ഈ നഗരത്തില്‍ ജനങ്ങളില്‍ നിന്ന് ഭീതി വിട്ടൊഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.