Breaking Now

സ്റ്റീവനേജില്‍ നോമ്പുകാല ധ്യാനം ദൈവ സാന്നിധ്യ അനുഭവമായി.

സ്റ്റീവനേജ്:  വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയിലെ നോമ്പുകാല നവീകരണ ധ്യാനങ്ങളുടെ ഭാഗമായി  സ്റ്റീവനേജില്‍ നടത്തിയ ദ്വിദിന ധ്യാനം ദൈവ  സാമീപ്യ അനുഭവമായി.  

പ്രൊഫസ്സറും പണ്ഡിതനും  ധ്യാന ഗുരുവും, പ്രശസ്ത വാഗ്മിയുമായ റവ.ഫാ ഡോ. അഗസ്റ്റിന്‍ പുത്തന്‍പുര ( അമേരിക്ക,  അലബാമ)  ആണ് ധ്യാനം നയിച്ചത്. സ്നേഹിക്കുകയും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ക്ഷമിക്കുകയും  ചെയ്യുന്ന സ്നേഹ പിതാവായ ദൈവത്തെ   നാം വിസ്മരിക്കുമ്പോഴും, എപ്പോഴും  അനുധാവനം ചെയ്യുന്നവാനാണ് നമ്മുടെ ദൈവം. വിദ്വേഷവും, കോപവും, പകയും ദൈവ സമക്ഷം ഉപേക്ഷിക്കുവാന്‍ നമ്മള്‍ മനസ്സാവുമ്പോള്‍   രോഗ പീഡകളും തടസ്സങ്ങളും മാറി സന്തോഷകരമായ ജീവിതവും, മാനസികവും ശാരീരികവുമായ  ആരോഗ്യവും വീണ്ടെടുക്കാന് കഴിയും.

 
വലിയ നോമ്പിലെ  ദൗത്യം അനുരന്ജനവും, ദാനധര്‍മാദിതികളും, പ്രാര്‍ത്ഥനയും ആവണം.  ധ്യാനചിന്തകള്‍ക്ക് അനുഭവ ജ്ഞാനത്തിലൂന്നിയ,അറിവിന്റെ നിറകുടം, തിരുവചനത്തില്‍ അധിഷ്ടിതമായി നടത്തിയ പങ്കിടല്‍  ഏവര്‍ക്കും ഹൃദ്യമായ ഒരു  നവ്യാനുഭവമായി. 
ധ്യാനാരംഭത്തില്‍, വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതാ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ജോസ് തയ്യില്‍ ധ്യാന ഗുരുവിനെ സ്വാഗതം ചെയ്തു. ട്രസ്റ്റി അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദി പറഞ്ഞു. ഷാജി ഫിലിഫ്, സജന്‍ സെബാസ്റ്റ്യന്‍, സിമി ജിനേഷ്, ബീനാ ജോയി എന്നിവര്‍ നേതൃത്വം നല്‍കി. 


 

പത്തു കല്പനകളെക്കുറിച്ചുള്ള ബഹുമാനപ്പെട്ട പുത്തന്‍പുര അച്ചന്റെ ധ്യാന ചിന്തകള്‍  കുമ്പസാരത്തിനു കൂടുതല്‍ അര്തപൂര്‍ണ്ണത നല്‍കാന്‍ സഹായിച്ചു.  അനുതാപ ശുശ്രുഷകള്‍ക്ക്, ചാപ്ലിന്‍ ഫാ ജോസ് തയ്യില്‍, ഫാ. സേവ്യര്‍ തറമേല്‍, ധ്യാന ഗുരു  എന്നിവര്‍ നേതൃത്വം നല്‍കി. സമാപനമായി  ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയും ആരാധനയും വാഴ്വും ആശീര്‍വ്വാദവും    ഉണ്ടായിരുന്നു.   വലിയ നോമ്പിലൂടെ ചരിക്കുമ്പോള്‍, വചന ശുശ്രുക്ഷയിലൂടെ ജീവിത നവീകരണം പ്രാപിക്കുവാനും, ആത്മീയമായി ഒരുങ്ങുന്നതിനും,   പുനരുദ്ധാനത്തിന്റെ പ്രതീക്ഷയും, ഉണര്‍വ്വും, ദിവ്യാനുഭവവും മനസ്സിലാക്കുവാനും   അഗസ്റ്റിന്‍ പുത്തന്‍പുര അച്ചന്റെ ധ്യാനം ഏറെ സഹായകമായി. 
വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയിലെ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടി ചാപ്ലിന്‍ ഫാ ജോസ് തയ്യില്‍ നേതൃത്വം എടുത്തു, ധ്യാന ദിവസങ്ങളില്‍ നടത്തുന്ന പ്രത്യേക സെഷന്‍സ്‌ കുട്ടികള്‍ക്ക് പ്രതീക്ഷയും താല്‍പ്പര്യവും അനുഗ്രഹവും ദൈവാനുഭവവും നല്‍കിവരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.