Breaking Now

ഇന്ത്യന്‍ ജഡ്ജിയുടെ മകള്‍ മാഞ്ചെസ്റ്ററില്‍ ജീവനൊടുക്കി

ഇസൊബെല്‍ നാരായണ്‍ എന്ന ഫിസിക്സ് വിദ്യാര്‍ഥിനിയാണ് സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തത്.

 മാഞ്ചെസ്റ്ററില്‍ ഇന്ത്യന്‍ വംശജനായ ജഡ്ജിയുടെ പതിനാറുകാരിയായ മകള്‍ ഓണ്‍ലൈനില്‍ കണ്ടെത്തിയ വിഷമുള്ള മയക്കുമരുന്ന് വരുത്തി ജീവനൊടുക്കി. ഇസൊബെല്‍ നാരായണ്‍ എന്ന ഫിസിക്സ് വിദ്യാര്‍ഥിനിയാണ് സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തത്.

മാഞ്ചസ്റ്ററില്‍ ക്രൗണ്‍ കോര്‍ട്ട് റെക്കോഡറായും പാര്‍ട്ട് ടൈം ഇമിഗ്രേഷന്‍ ജഡ്ജിയായും പ്രവര്‍ത്തിക്കുന്ന ഹാരി നാരായണി(66)ന്റെ മകളാണ് ഇസൊബെല്‍ . മാനസികാസ്വാസ്ഥ്യമാണ് ഇസൊബെലിനെ മരണത്തിലേക്ക് തിരിച്ചുവിട്ടതെന്നു ഇങ്ക്വസ്റ്റില്‍ പറയുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന ഇസൊബെല്‍ പിന്നീട് സ്‌കൂള്‍ ട്യൂട്ടറുടെ ഉപദേശത്തെത്തുടര്‍ന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയായിരുന്നുവെന്ന് ഹാരി നാരായണ്‍ വെളിപ്പെടുത്തി.

മാഞ്ചസ്റ്ററിലെ വെസ്റ്റ് ഡിഡ്‌സ്ബറിയിലുള്ള വീട്ടിലാണ്   ഇസൊബെല്ലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബെഡില്‍ മരവിച്ചു കിടക്കുന്ന മകളുടെ ജഡം ആദ്യം കണ്ടത് മാതാവ് ആനി (56) ആണ്. മകള്‍ ബോധ രഹിതയായി കിടക്കുന്നതാണു എന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ രക്തത്തില്‍ അമിതമായ അളവില്‍ മയക്കുമരുന്നുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.

തുടര്‍ന്ന് ഇസൊബെലിന്റെ കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോഴാണ് മാനസികാസ്വാസ്ഥ്യമുള്ളവര്‍ മരിക്കുന്ന രീതികളെക്കുറിച്ച് ഓണ്‍ലൈനില്‍ മാസങ്ങളായി അവള്‍ തിരച്ചില്‍ നടത്തിയിരുന്നതായി കണ്ടെത്തിയത്. മരിക്കുന്നത് എന്തിനെന്നും അവള്‍ കമ്പ്യൂട്ടറില്‍ കുറിച്ചിരുന്നു. സെര്‍ച്ച് ചെയ്താണ് മരിക്കാന്‍ ഉപയോഗിച്ച മരുന്ന് കണ്ടെത്തിയത്. വിഷ മരുന്ന് ചൈനയില്‍ നിന്നോ അമേരിക്കയില്‍നിന്നോ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. പോസ്റ്റലില്‍ എത്തിയശേഷം അത് മൗത്ത് വാഷിലൊഴിച്ച് ജീവനൊടുക്കുകയായിരുന്നു.

ഫിസിക്‌സില്‍ അതീവ മിടുക്കിയായിരുന്നുവെന്ന് ഇസൊബെല്‍ എന്ന് ഹാരി നാരായണ്‍ പറഞ്ഞു. ആവശ്യത്തിന് ഹോം വര്‍ക്ക് കിട്ടില്ലെന്നായിരുന്നു അവളുടെ നിരന്തര പരാതി. ആത്മവിശ്വാസത്തിന്റെ പ്രശ്‌നവും അവള്‍ക്കുണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മരിക്കാന്‍ തക്ക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

2011 സെപ്റ്റംബറില്‍ ആണ് ഇസൊബെല്‍ മാഞ്ചസ്റ്ററിലെ സവേരിയന്‍ കോളേജില്‍ എ ലെവലിന് ചേര്‍ന്നത്‌. ആദ്യമൊക്കെ വളരെ ഉത്സാഹിയായിരുന്ന അവള്‍ നവംബര്‍ ആയതോടെ വീക്ക് ആയി. ഇസൊബെല്‍ ആത്മ സംഘര്‍ഷം അനുഭവിച്ചിരുന്നതായി കൊറോണര്‍ വിലയിരുത്തി.

 

 




കൂടുതല്‍വാര്‍ത്തകള്‍.