Breaking Now

അജ്‌ഞാത കാമുകന്‍ : അസിന്‍ വിവാഹത്തിനൊരുങ്ങുന്നു

ബോളിവുഡില്‍ 100 കോടി വാരിയ മൂന്ന്‌ ചിത്രങ്ങള്‍ കൊണ്ട്‌ ബോളിവുഡിലെ മുന്‍ നിര നായികമാരുടെ പട്ടികയിലേക്കാണ്‌ നമ്മുടെ സ്വന്തം അസിന്‍ കയറിപ്പോയത്‌.

എന്നാല്‍ സൂപ്പര്‍നായിക പദവി തേടിയെത്തിയിട്ടും പുതിയ കമ്മിറ്റ്‌മെന്റുകള്‍ അസിന്‍ സ്വീകരിക്കാത്തതെന്താണെന്നാണ്‌ പാപ്പരാസി മാധ്യമങ്ങളുടെ ചോദ്യം. ഉത്തരവും അവര്‍ തന്നെ പറയുന്നു അസിന്‍ പ്രണയത്തിലാണത്രേ.

അമേരിക്കന്‍ പൗരനായ ഒരാളുമായി അസിന്‍ കടുത്ത പ്രണയത്തിലാണെന്നും അധികം വൈകാതെ ഇരുവരും വിവാഹിതരാകാന്‍ പോവുകയാണെന്നുമാണ്‌ മുംബൈ പാപ്പരാസികള്‍ കുശുകുശുക്കുന്നത്‌. പുതിയ ഓഫറുകളൊന്നും ഏറ്റെടുക്കാതെ നേരത്തേ കമ്മിറ്റ്‌ ചെയ്യപ്പെട്ട ചിത്രങ്ങള്‍ അഭിനയിച്ചു പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്‌ അസിനെന്നും അധികം വൈകാതെ വിവാഹിതയാകാന്‍ പോകുന്നതിന്റെ മുന്നൊരുക്കമാണത്രെ ഇതെന്നും അവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കാമുകനെ കാണാനായി കഴിഞ്ഞ കുറേ മാസങ്ങളായി അസിന്‍ നിരവധി തവണ അമേരിക്കന്‍ യാത്രകള്‍ നടത്തിക്കഴിഞ്ഞുവത്രേ. മുന്‍പ്‌ സല്‍മാന്‍ഖാന്‍ നീല്‍ തുടങ്ങിയ നായകന്‍മാരുമായി ബന്ധപ്പെടുത്തി പ്രണയ ഗോസിപ്പുകള്‍ വന്നപ്പോള്‍ താന്‍ സിനിമയില്‍ നിന്ന്‌ ആരെയും വിവാഹം കഴിക്കില്ലെന്ന്‌ പറഞ്ഞ്‌ അസിന്‍ തടിതപ്പിയിരുന്നു. അതേസമയം അജ്‌ഞാത കാമുകന്റെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ പാപ്പരാസികള്‍ അസിനു ചുറ്റും പരക്കം പായുകയാണത്രേ.

 

 




കൂടുതല്‍വാര്‍ത്തകള്‍.