Breaking Now

ജയസൂര്യയും രമ്യയും അഞ്ചാം ക്‌ളാസുകാരന്റെ അച്‌ഛനമ്മമാര്‍

മലയാളത്തില്‍ വ്യത്യസ്‌തത തേടുന്നവരും സെലക്‌ടീവുമാണ്‌ ജയസൂര്യയും രമ്യാ നമ്പീശനും. അഭിനയിച്ച സിനിമകളില്‍ വ്യത്യസ്‌ത ഗെറ്റപ്പില്‍ വന്ന ഇരുവരും ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്‌ മാതാപിതാക്കളായിട്ടാണ്‌. അതും 10 വയസ്സുകാരന്റെ അച്‌ഛനമ്മമാരായി.

'റോബര്‍ട്ട്‌ ബ്രിഗേഡ്‌ മങ്കി പെന്‍' എന്ന ചിത്രത്തിലാണ്‌ ജയസൂര്യയും രമ്യയും അച്‌ഛനമ്മമാരായി അഭിനയിക്കാന്‍ പോകുന്നത്‌. കുട്ടികള്‍ക്കു വേണ്ടി ഒരുക്കുന്ന ഈ ചിത്രത്തില്‍ അഞ്ചാം ക്‌ളാസുകാരന്റെ അച്‌ഛനും അമ്മയുമായി ഇവര്‍ വേഷമിടും.

റോജന്‍ ഫിലിപ്പ്‌, ഷനില മുഹമ്മദ്‌ എന്നിവര്‍ ചേര്‍ന്ന്‌ സംവിധാനം ചെയ്യുന്ന ചിത്രമാണിത്‌. അഞ്ചാം ക്‌ളാസില്‍ പഠിക്കുന്ന റിയാന്‍ എന്ന കുട്ടിയാണ്‌ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഇതു മാത്രമല്ല ചിത്രത്തിലെ പുതുമ. ഈ സിനിമയില്‍ റിയാന്റെ കൂട്ടുകാരുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌ മലയാളസിനിമയിലെ മറ്റ്‌ ചില താരങ്ങളുടെ മക്കള്‍ തന്നെയാണ്‌.

ഇന്ദ്രജിത്തിന്റെ മകള്‍, ബാബു ആന്റണിയുടെ മകന്‍, സുരാജ്‌ വെഞ്ഞാറമൂടിന്റെ മകന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്‌. രമ്യയുടെ അനുജന്‍ രാഹുല്‍ സുബ്രഹ്‌മണ്യനാണ്‌ ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്‌. സാന്ദ്രാ തോമസ്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ മെയ്‌ മാസത്തില്‍ ആരംഭിക്കും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.