Breaking Now

പുഷ്പലതക്ക് അശ്രു പൂജ , മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ട് പോകും , നാളെ സംസ്ക്കാരം .

കാന്‍സര്‍ മൂലം ലണ്ടനില്‍ മരിച്ച പുഷ്പലതയുടെ മൃതദേഹത്തിന് നൂറ് കണക്കിന് മലയാളികള്‍ അന്തിമോപചാരം അര്‍പ്പിച്ചു .

ക്രോയ്ഡോണിലെ  റോളണ്ട് ബ്രദേഴ്സ്  ഹാളില്‍ ഇന്നലെ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണി വരെ ആയിരുന്നു  അന്ത്യ ദര്‍ശന സമയം . 11 മണിയോടെ റോളണ്ട് ബ്രദേഴ്സ് ഹാളില്‍ എത്തിച്ച മൃതദേഹംപുഷ്പലതയുടെ ഭര്‍ത്താവ് ശശികുമാറും ഏക മകന്‍ അനന്തുവും , കോലം അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് ഏറ്റ് വാങ്ങി , പ്രിയ മാതാവിന്റെ  വിറങ്ങലിച്ച ശരീരത്തിന് മുന്‍പില്‍ കൂപ്പു കൈകളോടെ വിങ്ങിപ്പൊട്ടി നില്‍ക്കുന്ന അനന്തുവിനെയും പുഷ്പലതയുടെ ഭര്‍ത്താവും ശശിയേയും ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല .
പുഷ്പലത ജോലി ചെയ്തിരുന്ന നഴ്സിംഗ് ഹോമിലെ സഹ പ്രവര്‍ത്തകരും , കോലം അസോസിയേഷന്‍ അംഗങ്ങളും , ബന്ധുക്കളും , സുഹൃത്തുക്കളും , യുക്മ, OICC , വിവിധ അസ്സോസിയെഷനനുകള്‍ തുടങ്ങി സമൂഹത്തിന്റെ  നാനാ തുറയിലുള്ള ധാരാളം മലയാളികള്‍ മൃതദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു .

ഇന്ന് രാവിലെ  9.15 നുള്ള എമിരേറ്റ്സ്  വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും . വ്യാഴാഴ്ച പുഷ്പലതയുടെ ജന്മനാടായ പന്തളത്ത് മൃതദേഹം സംസ്ക്കരിക്കും .

 

കോലം അസോസിയേഷന്‍റെ പത്ര കുറിപ്പ്

യു.കെ യിലുള്ള എല്ലാ നല്ലവരായ മലയാളികളോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി പുഷ്പലതയുടെ ഭര്‍ത്താവ് ശശിയും മകന്‍ അനന്തുവും കോലം അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു 


പുഷ്പലതയുടെ ആകസ്മികമായ വേര്‍പാട് ആ കുടുംബത്തിന് താങ്ങാനാവാത്ത ദുഖമാണ് നല്‍കിയതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം . പുഷ്പലതയുടെ ഭര്‍ത്താവ് ശശികുമാറിനും അവരുടെ മകന്‍ അനന്തുവിനും ഒപ്പം അവരുടെ ദുഃഖത്തില്‍ നമ്മളെല്ലാവരും പങ്കു ചേരുകയായിരുന്നു . ഈ അവസ്ഥയില്‍ അവരെ സാന്ത്വനിപ്പിക്കാനും ഒപ്പം സാമ്പത്തികമായി സഹായിക്കാനും തയ്യാറായി . മുന്നോട്ടു വന്ന എല്ലാ നല്ലവരായ മലയാളികളെയും ഏറെ നന്ദിയോടെ സ്മരിക്കുന്നു .

ഈ വിഷമ ഘട്ടത്തില്‍ നാം നമ്മുടെ സ്നേഹവും ഐക്യവും മലയാളി എന്ന നിലയില്‍ ഉള്ള കൂട്ടായ്മയും പ്രകടിപ്പിക്കുകയും ചെയ്തു പുഷ്പലതയുടെ ആഗ്രഹപ്രകാരം , മൃതദേഹം നാട്ടിലെത്തിച്ച് ജന്മനാട്ടില്‍ സംസ്ക്കരിക്കാനും യു കെ മലയാളികളുടെ സാമ്പത്തിക സഹായവും കൂട്ടായ്മയും ഉപകരിച്ചു .

മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചപ്പോഴും ഈ കൂട്ടായ്മ ദൃശ്യമായിരുന്നു . ഇതുമായി സഹകരിച്ചു പ്രവര്‍ത്തിച്ച ഓരോ വ്യക്തിയോടും, കുടുംബങ്ങളോടും , എല്ലാ സംഘടനകളോടും , വിവിധ മാധ്യമങ്ങളോടും ,പ്രത്യേക നന്ദി രേഖപ്പെടുത്തുന്നതായി കോലം അസോസിയേഷന്‍ പ്രസിടണ്ട് സാജന്‍ പടിയറയും , സെക്രട്ടറി ജോണ്‍ ഡാനിയേലും അറിയിക്കുന്നു .

 

 




കൂടുതല്‍വാര്‍ത്തകള്‍.