Breaking Now

ഡല്‍ഹി പീഡനക്കേസിലെ മുഖ്യ പ്രതിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയെന്നു മാതാവ്

കഴിഞ്ഞ ഡിസംബര്‍ 16-ന്‌ ഓടുന്ന ബസില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്‌. സംഭവത്തില്‍ രാംസിംഗ്‌, സഹോദരന്‍ മുകേഷ്‌ സിംഗ്‌, അക്ഷയ്‌ സിംഗ്‌, പവന്‍ ഗുപ്‌ത, വിനയ്‌ ശര്‍മ എന്നിവര്‍ അറസ്‌റ്റിലായി. ആറാം പ്രതി പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ജുവെനെല്‍ ഹോമിലാണ്‌ പാര്‍പ്പിച്ചിരിക്കുന്നത്‌. പ്രതികളായ അഞ്ചു പേരേയും ഇന്നലെ വിചാരണയ്‌ക്ക്‌ ഹാജരാക്കാന്‍ ഇരിക്കെയാണ്‌ രാം സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.മറ്റു പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. രാം സിംഗിന്റെ മരണത്തില്‍ സ്‌പെഷല്‍ ജഡ്‌ജി യോഗേഷ്‌ ഖന്ന ജയില്‍ അധികൃതരില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയം ജയില്‍ അധികൃതരില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ തേടി. അഞ്ചാം നമ്പര്‍ വാര്‍ഡിലുള്ള മൂന്നാം നമ്പര്‍ ജയിലിലായിരുന്നു രാം സിംഗ്‌. പവന്‍ ഗുപ്‌ത, അക്ഷയ്‌ സിംഗ്‌ എന്നിവരെ നാലാം നമ്പര്‍ ജയിലിലും മുകേഷ്‌ സിംഗ്‌, വിനയ്‌ ശര്‍മ എന്നിവരെ ഏഴാം നമ്പര്‍ ജയിലിലുമാണ്‌ പാര്‍പ്പിച്ചിരുന്നത്‌. മറ്റു കേസുകളില്‍ വിചാരണ അനുഭവിക്കുന്ന മൂന്ന്‌ പ്രതികളും മൂന്നാം നമ്പര്‍ ജയിലില്‍ രാം സിംഗിനൊപ്പം മരണ സമയത്തുണ്ടായിരുന്നു എന്നാണ്‌ ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.ഇതിനു പുറമെ ആത്മഹത്യാ പ്രവണത കാണിച്ചിരുന്ന ആള്‍ എന്ന നിലയില്‍ പ്രത്യേക നിരീക്ഷണത്തിനു വേണ്ടി ഗാര്‍ഡിനേയും നിയോഗിച്ചിരുന്നു. കുറ്റബോധത്താല്‍ രാം സിംഗ്‌ അസ്വസ്‌ഥനായിരുന്നുവെന്നും ചെയ്‌ത തെറ്റില്‍ ഏറെ ദു:ഖിതനായിരുന്നുവെന്നും അതിനാലാണ്‌ ആത്മഹത്യ ചെയ്‌തതെന്നും വനിതാ, ശിശുക്ഷേമ മന്ത്രി കൃഷ്‌ണ തിരാത്ത്‌ പറഞ്ഞു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നുമാണ്‌ രാം സിംഗിന്റെ കുടുംബത്തിന്റെ ആവശ്യം. രാം സിംഗിന്റെ മൃതദേഹം ഇന്നു പോസ്‌റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്‌  വിട്ടുകൊടുത്തു

 

 




കൂടുതല്‍വാര്‍ത്തകള്‍.