Breaking Now

ശ്രീനഗറില്‍ തീവ്രവാദി ആക്രമണം; അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

സൈന്യത്തിന്‍റെ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.

ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. വെടിവയ്പില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ന്യത്തിന്‍റെ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.  രണ്ടു തീവ്രവാദികള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.  മൂന്നാമതൊരു തീവ്രവാദി കൂടിയുണ്ടെന്ന് ആദ്യം സംശയിച്ചെങ്കിലും രണ്ടു പേരെ ഉണ്ടായിരിന്നുള്ളെന്നും ഇവര്‍ രണ്ടു പേരും കൊല്ലപ്പെട്ടതായും സിആര്‍പിഎഫ് വക്താക്കള്‍ പറഞ്ഞു.

 

മൂന്നു വര്‍ഷത്തിനു ശേഷമാണ് ശ്രീനഗറില്‍, നഗരമധ്യത്തില്‍ ഇത്തരത്തില്‍ ഒരു ആക്രമണം നടക്കുന്നത്. ബെമിന പബ്ലിക് സ്‌കൂളിനു സമീപമാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുന്ന സമയത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കൊന്നും തന്നെ പരിക്കില്ല.  അവസരോചിതമായ സൈനിക ഇടപെടലാണ് ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. സൈനിക ഉദ്യോഗസ്ഥരുടെ മക്കള്‍ പഠിക്കുന്ന സ്കൂളാണ് ബെമിന പബ്ലിക് സ്കൂള്‍.

 

അഫ്സല്‍ ഗുരുവിന്‍റെയും അജ്മല്‍ കസബിന്‍റെയും വധശിക്ഷ നടപ്പിലാക്കിയ ശേഷം കാശ്മീരില്‍ ആകെ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. ഏതു സമയവും പ്രതികാര നടപടിയായി ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പും സംസ്ഥാനത്ത് നല്‍കിയിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.