Breaking Now

ഇറ്റലി പ്രത്യാഘാതം നേരിടേണ്ടി വരും: പ്രധാനമന്ത്രി

കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികര്‍ ഇന്ത്യയിലേക്ക് തിരികെ വരുമെന്ന ഉറപ്പ് ഇറ്റലി ലംഘിച്ചാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ്.

ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാവില്ല. സംഭവം ഗൗരവമേറിയതാണെന്നും വിഷയത്തില്‍ ഏതു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ലോക്‌സഭയെ അറിയിച്ചു.

പാര്‍ലമെന്റംഗങ്ങളുടെ ആശങ്ക ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെയില്‍ പ്രധാന പ്രതിപക്ഷമായ ബിജെപിയും ഇടതു പാര്‍ട്ടികളും ബഹളം വയ്ക്കുന്നുണ്ടായിരുന്നു. പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടര്‍ന്നെങ്കിലും നേരത്തെ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ തയ്യാറാകാതെ മന്‍മോഹന്‍ സിങ്  തന്റെ സീറ്റില്‍ ഇരിക്കുകയായിരുന്നു. പിന്നീടാണ് അദ്ദേഹം നിലപാട് കടുപ്പിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.