Breaking Now

അനീഷിനു കണ്ണീരോടെ വിട

തിങ്കളാഴ്ച വൈകുന്നേരം പോര്‍ട്‌സ്മൗത്ത് സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ആയിരങ്ങൾ അനീഷിന് അന്ത്യാഞ്ജലി അർപ്പിച്ചു.

അകാലത്തില്‍ പൊലിഞ്ഞ സൗത്താംപ്ടണിലെ അനീഷിന്റെ വിയോഗം  ബന്ധുക്കൾക്കും  സുഹൃത്തുക്കൾക്കും താങ്ങാനാവാത്തതായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും കരച്ചിലടക്കാന്‍ പാടുപെട്ടു. അനീഷിന്റെ ജഡത്തില്‍ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന ഭാര്യ ജിഷയും പപ്പയുടെ നിശ്ചലശരീരത്തെ കണ്ണിമ ചിമ്മാതെ നോക്കി നില്‍ക്കുന്ന മക്കളായ സാറയും അന്നയും മരിയയും കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. അനീഷിന്റെ ഏക സഹോദരി നിമിഷയും ഭര്‍ത്താവ് ബേസിലും  പലപ്പോഴും വിങ്ങിപ്പൊട്ടി.
പൊതുദര്‍ശനത്തിനും അന്തിമ ശുശ്രൂഷകള്‍ക്കുമായി സെന്റ് മേരീസ് കത്തീഡ്രലില്‍ അനീഷിന്റെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ത്തന്നെ നൂറുകണക്കിന് പേര്‍ അവിടെ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു.അകലെ നിന്നുപോലും മലയാളികളെത്തി. നാലുമണിയോടെ ആരംഭിച്ച ചടങ്ങുകള്‍ രാത്രി ഏഴുമണിയോടെ അവസാനിക്കുമ്പോഴും അനീഷിനെ ഒരുനോക്കു കാണാന്‍ ആളുകള്‍ എത്തിക്കൊണ്ടിരുന്നു. ഫാ. എല്‍ദോസ് കൗങ്ങുംപിള്ളി, ഫാ. മാത്യൂ കുര്യാക്കോസ്, ഫാ. രാജന്‍ അബ്രഹാം, വൈദീകനായ ഫാ. ഡിജോ കോയിക്കര, ഫാ ഡോ. ജോണ്‍ പ്രസ്റ്റണ്‍, ഫാ. ഫിലിപ് എന്നിവര്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു.യുക്മയ്ക്കുവേണ്ടി അനീഷീന്റെ ബന്ധു കൂടിയായ വൈസ് പ്രസിഡന്റ് റ്റിറ്റോ തോമസ് ആദരാഞ്ജലി അര്‍പ്പിച്ചു. യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പീറ്റര്‍ മാപ്പനാലില്‍ , സെന്റ് തോമസ് പ്രയര്‍ ഫെലോഷിപ്പ് വൈസ് ചെയര്‍മാന്‍ ജോണ്‍സണ്‍ ദേവസ്സി, സെന്റ് മേരിസ് കത്തോലിക് കമ്മ്യൂണിറ്റി പ്രസിഡന്റ് റ്റോജി അബ്രാഹം, ബിജി ബര്‍മിങ്ഹാം (യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് യുകെ അല്മായ ഫോറം), എബി ഐപ്പ് ബര്‍മിങ്ഹാം (സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്), ഷോയ് (കോതമംഗലം സംഗമം), വിവിധ മലയാളി അസ്സോസ്സിയേഷന്‍ പ്രതിനിധികളായ ആന്റണി ജോസ് (പോര്‍ട്‌സ്മൗത്ത്), വിന്‍സന്റ് (ചിച്ചെസ്റ്റര്‍)  സ്റ്റീഫന്‍ (ലിറ്റില്‍ ഹാംപ്റ്റണ്‍ ) തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക്‌കൊണ്ടുപോകും. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു ചാത്തമറ്റം പള്ളിയിലായിരിക്കും സംസ്‌കാരം. അനീഷിന്റെ ഭാര്യയും മക്കളും മറ്റു ബന്ധുക്കളും ബുധനാഴ്ച  ഉച്ചതിരിഞ്ഞ് ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് നാട്ടിലേക്ക് യാത്രതിരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.