CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 4 Seconds Ago
Breaking Now

ഗോള്‍വേട്ടയില്‍ വീണ്ടും മെസിക്ക് റെക്കോര്‍ഡ്

റെക്കോര്‍ഡുകളുടെ തോഴനായ ലയണല്‍ മെസി എന്ന കാല്‍പന്തുകളിക്കാരന്‍ വീണ്ടും വല കുലുക്കി റെക്കോര്‍ഡ് ഇട്ടിരിക്കുന്നു.

സ്പാനിഷ് ലീഗില്‍ 19 ടീമുകള്‍ക്കെതിരെയും തുടര്‍ച്ചയായി ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് മെസി തന്റെ പേരിനൊപ്പം ചേര്‍ത്തത്.  ഡെല്‍റ്റ മിഗ്രായ്‌ക്കെതിരെ ബാഴ്‌സ 2-2ന് സമനില പിരിഞ്ഞ മത്സരത്തിലാണ് ചരിത്രത്തില്‍ ഇടംപിടിച്ച ഗോള്‍ മെസി നേടിയത്.  കളിയുടെ 78-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. കഴിഞ്ഞ 19 മത്സരങ്ങളില്‍ മെസി നേടുന്ന 29-ാമത്തെ ഗോളാണിത്. ഈ സീസണില്‍ ഇതുവരെ 49 ഗോളുകള്‍ മെസിയുടെ ബൂട്ടില്‍ നിന്നും പിറന്നു.

റയല്‍ മയോര്‍ക്കക്കെതിരെ നവംബറില്‍ 11ന് നടന്ന കളിയില്‍ ബാഴ്‌സലോണ 4-2ന് ജയിച്ചപ്പോള്‍ രണ്ട് തവണ വല ചലിപ്പിച്ചാണ് മെസി റെക്കോര്‍ഡ് കുതിപ്പിന് തുടക്കമിട്ടത്.

നേരത്തെ 2011-2012 സീസണില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ലീഗിലെ 19 ടീമുകള്‍ക്കെതിരേയും ഗോള്‍ നേടിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഗോളുകള്‍ നേടാന്‍ റൊണാള്‍ഡോക്ക് കഴിഞ്ഞിരുന്നില്ല.

സ്പാനിഷ് ലീഗില്‍ പോയിന്റ് നിലയില്‍ ബാഴ്‌സലോണയാണ് ഒന്നാമത്. 29 മത്സരങ്ങളില്‍നിന്ന് ബാഴ്‌സയ്ക്കിപ്പോള്‍ 75 പോയിന്റാണ് ഉള്ളത്. 28 കളികളില്‍ നിന്നായി 61 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.




കൂടുതല്‍വാര്‍ത്തകള്‍.