CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 47 Minutes 54 Seconds Ago
Breaking Now

സ്പെഷ്യൽ നുറുക്ക് ഗോതമ്പ് ഉപ്പുമാവ്

ആവശ്യമുള്ള സാധനങ്ങൾ:

നുറുക്ക് ഗോതമ്പ് - 2 റ്റീകപ്പ് 

സവാള - 1 

പച്ചമുളക് - 3

ഇഞ്ചി അരിഞത് - ഒരു ചെറിയ കഷണം

ക്യാരറ്റ്, ബീൻസ് ഇവ ചെറുതായി അരിഞത്- 1 പിടി 

തേങ്ങ. -1/2 റ്റീകപ്പ്

ഉപ്പ്, കടുക്, എണ്ണ - ആവശ്യത്തിന് 

കറിവേപ്പില - 1 തണ്ട്

ഉഴുന്ന് പരിപ്പ് - 1/2 റ്റീസ്പൂൺ

പാകം ചെയ്യുന്ന വിധം:

നുറുക്ക് ഗോതമ്പ് 1/2 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്ത് പിഴിഞ് വക്കുക. പാനിൽ എണ്ണ  ചൂടാക്കി കടുക്, കുറച്ച് ഉഴുന്ന് പരിപ്പ് ഇവ പൊട്ടിച്ച് സവാള, പച്ചമുളക്, കറിവെപ്പില, ഇഞ്ചി ഇവ വഴറ്റുക. പച്ചമണം മാറുമ്പോൾ കാരറ്റ്, ബീൻസ് കൂടി ചേർത്ത് വഴറ്റി ,2 റ്റീ കപ്പ് വെള്ളവും പാകത്തിന്  ഉപ്പ് ഇവ കൂടി ചെർത്ത് അടച്ച് വച്ച് ,വെള്ളം തിളക്കുമ്പോൾ കുതിർത്ത നുറുക്ക് ഗോതമ്പ് കൂടി ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.ഇടക്ക് ഇളക്കി കൊടുക്കണം.വെള്ളം നന്നായി വലിഞ്ഞ് ഗോതമ്പ് വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്യാം. തേങ്ങ കൂടി ചേർത്ത് ഇളക്കി 5 മിനുറ്റ് അടച്ച് വച്ച ശേഷം ഉപയൊഗിക്കാം.