CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 11 Seconds Ago
Breaking Now

ചെല്‍സിക്കെതിരേ സതാംപ്‌ടണിന്‌ അട്ടിമറി ജയം.

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സിക്കെതിരേ സതാംപ്‌ടണിന്‌ അട്ടിമറി ജയം.

ശനിയാഴ്‌ച വൈകി നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണു സതാംപ്‌ടണ്‍ ചെല്‍സിയെ ഞെട്ടിച്ചത്‌. സതാംപ്‌ടണിനു വേണ്ടി ജായ്‌ റോഡ്രിഗസും റിക്കി ലാംബര്‍ട്ടും ചെല്‍സിക്കു വേണ്ടി ജോണ്‍ ടെറിയും ഗോളടിച്ചു. ജയത്തോടെ സതാംപ്‌ടണ്‍ തരംതാഴ്‌ത്തല്‍ മേഖലയില്‍നിന്നു രക്ഷപ്പെട്ടു. 31 കളികളില്‍നിന്ന്‌ 34 പോയിന്റ്‌ നേടിയ അവര്‍ 12 ാം സ്‌ഥാനത്തെത്തി. 30 കളികളില്‍നിന്ന്‌ 77 പോയിന്റ്‌ നേടിയ മാഞ്ചസ്‌റ്റര്‍ യുെണെറ്റഡാണ്‌ ഒന്നാമത്‌. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റര്‍ സിറ്റി 62 പോയിന്റുമായി രണ്ടാംസ്‌ഥാനത്തുണ്ട്‌. 31 കളികളില്‍നിന്ന്‌ 57 പോയിന്റ്‌ നേടിയ ടോട്ടന്‍ഹാമാണു മൂന്നില്‍. 30 കളികളില്‍നിന്ന്‌ 55 പോയിന്റ്‌ സ്വന്തമാക്കിയ ചെല്‍സി നാലാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

മാഞ്ചസ്‌റ്റര്‍ യുെണെറ്റഡിനെതിരേ ഇന്നു നടക്കുന്ന എഫ്‌.എ. കപ്പ്‌ ക്വാര്‍ട്ടര്‍ െഫെനലില്‍ കളിക്കേണ്ടതിനാല്‍ പ്രമുഖരെ ഒഴിവാക്കിയാണു ചെല്‍സി കോച്ച്‌ റാഫേല്‍ ബെനിറ്റസ്‌ ടീമിനെ ഇറക്കിയത്‌.

ഇന്ത്യന്‍ സമയം ഇന്നു െവെകിട്ട്‌ അഞ്ചു മുതലാണ്‌ എഫ്‌.എ. കപ്പ്‌ മത്സരം. ഏഴു മാറ്റങ്ങളുമായാണു ചെല്‍സി സതാംപ്‌ടണിനെതിരേ കളിച്ചത്‌. റൂബന്‍ കസാനെതിരേ അടുത്തയാഴ്‌ച നടക്കുന്ന യൂറോപ്പ ലീഗ മത്സരവും മനസില്‍ കണ്ടാണ്‌ റാഫേല്‍ ബെനിറ്റസ്‌ പ്രമുഖ താരങ്ങളെ ഒഴിവാക്കിയത്‌. അസുഖ ബാധിതനായ യുവാന്‍ മാട്ട നേരത്തെ തന്നെ പുറത്തായിരുന്നു.

ഗാരി കാഹില്‍ കാല്‍മുട്ടിന്റെ പരുക്കില്‍നിന്നു പൂര്‍ണമായും മുക്‌തനായെങ്കിലും പരീക്ഷണത്തിനു ചെല്‍സി തയാറായില്ല. പരുക്കു കാരണം കാഹിലിന്‌ ഇംഗ്ലണ്ടിന്റെ ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട്‌ മത്സരത്തിലും കളിക്കാനായില്ല. ആഷ്‌ലെ കോളി, റാമിറേസ്‌, ഡേവിഡ്‌ ലൂയിസ്‌, ഈഡന്‍ ഹസാഡ്‌, ഡെംബ ബാ എന്നിവരെ പകരക്കാരാക്കി. എഫ്‌.എ. കപ്പില്‍ ഇവര്‍ സ്‌റ്റാര്‍ട്ടിംഗ്‌ ഇലവനില്‍ തന്നെ കളിക്കും.

ശനിയാഴ്‌ച നടന്ന മറ്റൊരു ലീഗ്‌ മത്സരത്തില്‍ ആഴ്‌സണല്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു റീഡിംഗിനെ തോല്‍പ്പിച്ചിരുന്നു. സ്വന്തം തട്ടകമായ എമിറേറ്റ്‌സ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണലിനു വേണ്ടി ഗെര്‍വീഞ്ഞോ, സാന്തി കാസറോള, ഒലിവര്‍ ഗീറോഡ്‌, െമെക്കിള്‍ ആര്‍ടിയ എന്നിവര്‍ ഗോളടിച്ചു. ഹാല്‍ റോബ്‌സണ്‍ കാനുവാണ്‌ റീഡിംഗിന്റെ ഏക ഗോളിന്റെ അവകാശി.




കൂടുതല്‍വാര്‍ത്തകള്‍.