CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 43 Minutes 42 Seconds Ago
Breaking Now

ആ ചര്‍ച്ച വീണ്ടും തുടങ്ങി; അമേരിക്കന്‍ പ്രസിഡന്റിന്റെ യുകെ സന്ദര്‍ശനം ജൂലൈയില്‍ സംഭവിക്കും; ബാല്‍മോറാലില്‍ രാജ്ഞിയ്‌ക്കൊപ്പം ട്രംപ് കുടുംബം താമസിക്കും; യുഎസിനെ തൃപ്തിപ്പെടുത്താന്‍ കൊതിച്ച് ബ്രിട്ടന്‍

സിറിയയിലെ രാസായുധ പ്രയോഗത്തിനെതിരെ സംയുക്ത വ്യോമാക്രമണത്തില്‍ യുഎസും, ബ്രിട്ടനും പങ്കാളിയായതും ഗുണകരമായി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനം ഒടുവില്‍ അന്തിമതീരുമാനത്തിലേക്ക്. ലണ്ടനും, വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തിന് ഊര്‍ജ്ജം പകരാന്‍ വഴിയൊരുക്കുന്ന ഈ സന്ദര്‍ശനം വേനല്‍ക്കാലത്ത് തന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ മധ്യത്തോടെയാണ് ട്രംപിന്റെ യുകെ സന്ദര്‍ശനമെന്ന് വൈറ്റ്ഹാള്‍ ഡയറിയില്‍ കുറിച്ചിട്ടതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ജൂലൈ 14 ആണ് സാധ്യതയുള്ള ആ ദിനം!

പ്രധാനമന്ത്രി തെരേസ മേയുമായുള്ള സംഭാഷണങ്ങള്‍ നം. 10-ലോ, ചെക്കേഴ്‌സിലോ വെച്ചാകും നടക്കുക. ഒരു ദേശീയ സന്ദര്‍ശനം അല്ലെങ്കില്‍ പോലും അമേരിക്കന്‍ പ്രസിഡന്റ് രാജ്ഞിയെയും, രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെയും സന്ദര്‍ശിക്കും. പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറച്ചുകൊണ്ട് ചുവന്ന പരവതാനി വിരിച്ച് വരവേല്‍ക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ബ്രസല്‍സില്‍ ജൂലൈ 11, 12 തീയതികളില്‍ നടക്കുന്ന നാറ്റോ സമ്മിറ്റില്‍ പങ്കെടുക്കുന്ന പ്രസിഡന്റ് ഇതിന് ശേഷം യുകെയിലേക്ക് യാത്ര ചെയ്യാനാണ് സാധ്യത. 

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രസിഡന്റ് കസേരയിലെത്തിയ അന്ന് മുതല്‍ ആരംഭിച്ചതാണ് ഈ സന്ദര്‍ശന ചര്‍ച്ചകള്‍. എന്നാല്‍ പല തവണ റദ്ദാക്കിയതോടൊണ് ഈ അവസരം വൈകുകയായിരുന്നു. ഫെബ്രുവരിയില്‍ ലണ്ടനിലെ പുതിയ യുഎസ് എംബസി ഉദ്ഘാടനം ചെയ്യാന്‍ ട്രംപ് എത്തുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചത്. എന്നാല്‍ വൈറ്റ് ഹൗസിന് ഈ നീക്കത്തില്‍ താല്‍പര്യമുണ്ടായില്ല. വൈറ്റ് ഹൗസില്‍ ആദ്യ സന്ദര്‍ശനം നടത്തിയ നേതാക്കളില്‍ ഒരാളായിരുന്നു മേയ്. പക്ഷെ പിന്നീട് ഇരുനേതാക്കള്‍ തമ്മിലുള്ള ബന്ധത്തില്‍ വലിയ സമ്മര്‍ദം നേരിട്ടിരുന്നു. 

ഡൗണിംഗ് സ്ട്രീറ്റും, വൈറ്റ് ഹൗസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണ് ഈ സന്ദര്‍ശന വാര്‍ത്ത. സിറിയയിലെ രാസായുധ പ്രയോഗത്തിനെതിരെ സംയുക്ത വ്യോമാക്രമണത്തില്‍ യുഎസും, ബ്രിട്ടനും പങ്കാളിയായതും ഗുണകരമായി. 




കൂടുതല്‍വാര്‍ത്തകള്‍.