CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 36 Minutes 49 Seconds Ago
Breaking Now

വെറും 600 പൗണ്ടും കൈയില്‍ പിടിച്ച് യുകെയിലെത്തിയ രൂപേഷ് തോമസ് ഇന്ന് കോടീശ്വരന്‍; ചെറിയ ജോലികളില്‍ തുടങ്ങി ചായക്കച്ചവടം ചെയ്ത് കോടികള്‍ കൊയ്ത ഈ മലയാളിയുടെ ജീവിതകഥ ഒരു പ്രചോദനം തന്നെ!

വളരെ വലിയ നേട്ടത്തിലേക്ക് യുവാവ് എത്തിപ്പെട്ടത് 15 വര്‍ഷം കൊണ്ടാണ്.

ഡെയ്‌ലി മെയില്‍ വെറും 600 പൗണ്ടുമായി യുകെയിലെത്തി കോടീശ്വരനായ മലയാളിയെ കുറിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നു. 2002ല്‍ സ്റ്റുഡന്റ്‌സ് വിസയില്‍ യുകെയിലെത്തിയ രൂപേഷ് മാക് ഡൊണാള്‍ഡിലും നഴ്‌സിങ് ഹോമിലും പണിയെടുത്താണ് ജീവിതം തുടങ്ങിയത്.

സെയ്ല്‍സ്മാന്‍ ആയിരിക്കേ സ്വന്തം ചായകച്ചവടം തുടങ്ങി. ഫ്രഞ്ചു കാരിയായ അലക്‌സാണ്ട്രയെ വിവാഹം കഴിച്ച് കോടീശ്വരനുമായി. വളരെ വലിയ നേട്ടത്തിലേക്ക് യുവാവ് എത്തിപ്പെട്ടത് 15 വര്‍ഷം കൊണ്ടാണ്. കോടീശ്വരനായി മാറിയ രൂപേഷിന്റെ ജീവിതം സ്ലം ഡോഗ് മില്യണെയര്‍ എന്ന തലക്കെട്ടിലൂടെയാണ് പത്രം പറയുന്നത്.

ചായ ബിസിനസാണ് ജീവിതം മാറ്റി മറിച്ചത്. നിലവില്‍ സൗത്ത് വെസ്റ്റ് ലണ്ടനിലെ വിംബിള്‍ടണില്‍ ഒരു മില്യണ്‍ പൗണ്ടിന്റെ പ്രോപ്പര്‍ട്ടി സ്വന്തമായുണ്ട്. പുറമേ സൗത്ത് ലണ്ടനിലെ ക്രോയ്ഡണില്‍ മൂന്നരലക്ഷം പൗണ്ട് വിലയുള്ള രണ്ടാമതൊരു വീടും രൂപേഷിനുണഅട്. യുകെയില്‍ ആരംഭിച്ച ചായ് ടീ ബിസിനസായ ടുക് ടുക് ചായയ്ക്ക് നിലവില്‍ രണ്ടു മില്യണ്‍ പൗണ്ടിന്റെ ആസ്തിയുണ്ട്.

കഠിനാദ്ധ്വാനമാണ് യുവാവിന്റെ വിജയത്തിന് കാരണം. കേരളത്തില്‍ ജനിച്ച രൂപേഷിന് യുകെയിലെത്തുക വലിയ സ്വപ്നമായിരുന്നു. ഇതു ജീവിതം മാറ്റി മറിച്ചു.

ലണ്ടനിലെത്തുക എന്നത് സ്വപ്നമായിരുന്നു. മികച്ച ജീവിതം കെട്ടിപടക്കാന്‍ ആഗ്രഹിച്ചു. 23 ാം വയസ്സില്‍ തന്റെ യമഹ ബൈക്ക് വിറ്റ് 300 പൗണ്ടും പിതാവില്‍ നിന്ന് കുറച്ചു പണം കൂടി കടം വാങ്ങി 2002ല്‍ ലണ്ടനിലെത്തി. ഈസ്റ്റ് ലണ്ടനിലെ സ്‌ട്രോറ്റ്‌ഫോര്‍ഡിലെത്തി മാക് ഡൊണാള്‍ഡില്‍ ജോലി നോക്കി. ഒരു മണിക്കൂറിന് നാലു പൗണ്ടായിരുന്നു ശമ്പളം. ഏതാനും ആഴ്ചകള്‍ കെയററായി. ഡോര്‍ ടു ഡോര്‍ സെല്‍സ്മാനായി. ടീംലീഡറായി പ്രമോഷന്‍ കിട്ടി. ഇതിനിടെ അലക്‌സാണ്ട്രയെന്ന ഫ്രഞ്ചുകാരിയുമായി ഇഷ്ടത്തിലായി 2007ല്‍ വിവാഹം ചെയ്തു. ഭാര്യയ്ക്ക് ഇന്ത്യന്‍ ചായയോടുള്ള താല്‍പര്യമാണ് ടീ ബിസിനസിലേക്ക് നയിച്ചത്. ഇതു വലിയ വിജയമായി മാറുകയായിരുന്നു .




കൂടുതല്‍വാര്‍ത്തകള്‍.