CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 29 Seconds Ago
Breaking Now

വെറും കരികാലനല്ല പത്ത് തലയുള്ള രാവണന്‍; വെടിക്കെട്ട് ട്രെയിലറുമായി കാലാ

കബാലിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ധാരാവിയുടെ ഇരുണ്ട കഥ പറയുന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കാലാ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തിലെ വില്ലനായെത്തുന്ന നാനാ പടേകര്‍ കഥാപാത്രം പറയുന്നത് ഈ കാലാ വെറും കരികാലനല്ല രാവണനാണ്. 

കബാലിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അവരെ രസിപ്പിക്കാന്‍ വേണ്ടുന്ന ചേരുവകളെല്ലാം ചേര്‍ത്താണ് കാലാ എത്തുന്നതെന്ന് ട്രെയിലര്‍ ഓര്‍മ്മിപ്പിക്കുന്നു. 

ഹരിനാഥ് ദേശായി എന്ന രാഷ്ട്രീയ നേതാവായാണ് നാന പടേകര്‍ അഭിനയിക്കുന്നത്. സമുദ്രക്കനി, ഹുമ ഖുറേഷി, അഞ്ജലി പാട്ടീല്‍, സുകന്യ തുടങ്ങി വമ്പന്‍ താരനിരയുള്ള ചിത്രം വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മ്മിക്കുന്നു. ജൂണ്‍ 7-നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.