CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 50 Minutes 12 Seconds Ago
Breaking Now

ജയസൂര്യയ്ക്ക് വി.കെ.പിയുടെ താങ്ക്യൂ

വി.കെ.പ്രകാശും ജയസൂര്യയും വീണ്ടും ഒരിക്കൽ കൂടി കൈകോർക്കുന്നു. താങ്ക്യു എന്ന ചിത്രമാണ് ജയസൂര്യയെ നായകനാക്കി വി.കെ.പി ഒരുക്കുന്നത്.

10.30 എഎം ലോക്കല്‍ കോൾ എന്ന സിനിമയ്ക്ക്   തിരക്കഥ ഒരുക്കിയ അരുണ്‍ലാലാണ് ഈ ചിത്രത്തിനും തിരക്കഥ എഴുതുന്നത്. 

മൈന ഫെയിം സേതു, രമ്യാ നമ്പീശന്‍ തുടങ്ങിയവരും ജയസൂര്യക്കൊപ്പം ചിത്രത്തിലുണ്ടാകും. 

തിരുവനന്തപുരം നഗരത്തിൽ എത്തിപ്പെടുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്. ആ യുവാവിന്റെ പേരോ മറ്റു കാര്യങ്ങളോ വെളിപ്പെടുത്തുന്നില്ല. നഗരത്തിൽ നിന്നു ഒരു ഓട്ടോറിക്ഷയിൽ അയാൾ യാത്ര തുടരുകയാണ്. അയാൾ ആരാണ് എന്താണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് സിനിമയുടെ പ്ളോട്ട്.




കൂടുതല്‍വാര്‍ത്തകള്‍.