CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 57 Minutes 16 Seconds Ago
Breaking Now

വെനിസ്വേലയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ആക്ടിംഗ് പ്രസിഡന്റുമായ നിക്കോളാസ് മദുരോയും പ്രതിപക്ഷ നേതാവ് ഹെന്റിക് കാപ്രിലാസും തമ്മിലാണ് മത്സരം.

അന്തരിച്ച പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ സോഷ്യലിസ്റ്റ് നയങ്ങള്‍ തുടരാന്‍ മദൂരോ വോട്ട് തേടിയപ്പോള്‍ മാറ്റത്തിനുവേണ്ടി എന്ന മുദ്രാവാക്യമാണ് കാപ്രിലാസ് ഉയര്‍ത്തിയത്. ഷാവേസിന്റെ ജനപ്രീതി മദുരോയ്ക്ക് തുണയായേക്കും. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാവേസിനെതിരെ 44 ശതമാനം വോട്ടുനേടിയ കാപ്രിലാസ് ഉയര്‍ത്തുന്ന വെല്ലുവിളിയും ചെറുതല്ല.

ക്യാന്‍സര്‍ ചികിത്സയ്ക്കായി ക്യൂബയിലേക്ക് പോകുന്നതിനു മുന്‍പ് ഷാവേസ് മദുരോയെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മദുരോയെ പ്രസിഡന്റായി തെരഞ്ഞെടുക്കണമെന്നും ഷാവേസ് അഭ്യര്‍ത്ഥിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.