CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 46 Minutes 4 Seconds Ago
Breaking Now

ഇയര്‍ഫോണില്‍ പാട്ട് ആസ്വദിക്കുന്നവര്‍ കേള്‍വിക്കുറവ് വിളിച്ചുവരുത്തുന്നു; രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങള്‍

പാട്ട് കേള്‍ക്കാന്‍ ഇയര്‍ഫോണുകളുടെ സഹായം തേടുന്നത് ഒരു സാധാരണ കാര്യമാണ്. പ്രത്യേകിച്ച് സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ ഹെഡ്‌ഫോണും ഫിറ്റ് ചെയ്താണ് യാത്രകളും, ഉറക്കവും വരെ. ശബ്ദം കൃത്യമായി കേള്‍ക്കാനും, വ്യക്തതയ്ക്കും വേണ്ടി ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കാതടപ്പിക്കുന്ന ശബ്ദം കേള്‍വിശക്തിയെ സാരമായി ബാധിക്കുകയും ഇത് നഷ്ടപ്പെടാനും ഇടയാക്കും. 

ആഗോള തലത്തില്‍ കൗമാരക്കാരിലും, ചെറുപ്പക്കാരിലും കേള്‍വിക്കുറവ് വ്യാപകമാകുകയാണ്. മെഡിക്കല്‍ നിര്‍ദ്ദേശപ്രകാരം ഒരു വ്യക്തി 85 ഡെസിബെല്ലിന് മുകളില്‍ ശബ്ദം 8 മണിക്കൂറിലേറെ ഒരുമിച്ച് കേള്‍ക്കരുത്. പാട്ട് കേട്ട് കേള്‍വിശക്തി നഷ്ടമാകാതിരിക്കാന്‍ ദിവസത്തില്‍ 60 മിനിറ്റില്‍ കൂടുതല്‍ ഇത് ഉപയോഗിക്കാതിരിക്കുകയാണ് പ്രധാനം. 

ചെവികള്‍ക്ക് ഇയര്‍ഫോണുകളില്‍ നിന്നും ഈ 60 മിനിറ്റ് നേരത്തിന് പുറത്ത് സ്വാതന്ത്ര്യം നല്‍കണം. നോയ്‌സ് ക്യാന്‍സലിംഗ് ഹെഡ്‌ഫോണുകള്‍ മറ്റ് ശബ്ദങ്ങള്‍ ഒഴിവാക്കുന്നതിനാല്‍ പാട്ട് വ്യക്തമായി കേള്‍ക്കാന്‍ അധിക ശബ്ദം വേണ്ടിവരുന്നില്ലെന്നതും പ്രധാനമാണ്. അതുകൊണ്ട് ഇത്തരം ഹെഡ് ഫോണുകള്‍ക്കായി അല്‍പ്പം അധികം തുക ചെലവഴിച്ചാലും തെറ്റില്ല. 

100 ഡെസിബെല്ലില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയുന്ന പ്ലെയറുകളുണ്ട്. ഇതിന്റെ 60 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. ഇയര്‍ പ്ലഗ് ഉപയോഗിക്കുന്നതിന് പകരം ചെവികള്‍ക്ക് പുറത്ത് നില്‍ക്കുന്ന ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതും ഗുണകരമാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.