CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 4 Minutes 37 Seconds Ago
Breaking Now

കരാറില്ലാതെ ബ്രക്‌സിറ്റ് സംഭവിച്ചാല്‍ പിറ്റേന്ന് മുതല്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ ഇയു പൗരന്‍മാര്‍ക്ക് ചികിത്സിക്കാന്‍ ഫീസ്; ഒക്ടോബര്‍ 31-നുള്ളില്‍ ഫീസ് നിശ്ചയിക്കാന്‍ എന്‍എച്ച്എസിന് നിര്‍ദ്ദേശം; ഇയു പൗരന്‍മാര്‍ രോഷത്തില്‍

യുകെയിലുള്ള ഇയു പൗരന്‍മാര്‍ക്ക് റസിഡന്‍സി സര്‍ട്ടിഫിക്കറ്റും, യൂട്ടിലിറ്റി ബില്ലും പോലുള്ള രേഖകള്‍ കാണിച്ചാകും സൗജന്യ ചികിത്സയ്ക്കായി അപേക്ഷിക്കേണ്ടി വരിക

ബ്രിട്ടന് നല്ലൊരു കരാര്‍ ലഭ്യമാക്കാന്‍ തയ്യാറാകാതെ പുറത്തിറക്കി വിടാനാണ് ഭാവമെങ്കില്‍ അവരുടെ പൗരന്‍മാരെ വെറുതെവിടില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. കരാര്‍ നേടാതെയാണ് ബ്രക്‌സിറ്റ് സംഭവിക്കുന്നതെങ്കില്‍ തൊട്ടടുത്ത ദിവസം മുതല്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന ഇയു പൗരന്‍മാരില്‍ നിന്നും ഫീസ് ഈടാക്കാനാണ് ബ്രിട്ടന്റെ നീക്കം. ഒക്ടോബര്‍ 31 സമയപരിധി നിശ്ചയിച്ചിട്ടുള്ള ബ്രക്‌സിറ്റ് കരുനീക്കങ്ങള്‍ അവസാനിക്കുന്ന ഘട്ടത്തില്‍ കരാര്‍ നേടാതെ ബ്രിട്ടന്‍ പുറത്തിറങ്ങിയാല്‍ തൊട്ടടുത്ത ദിവസം മുതല്‍ ചാര്‍ജ്ജ് ഈടാക്കാന്‍ തയ്യാറായിരിക്കണമെന്ന് എന്‍എച്ച്എസിന് നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇയു അംഗരാജ്യങ്ങളിലെ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ യുകെ ചര്‍ച്ച നടത്തി വരികയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഒക്ടോബര്‍ 31-നുള്ളില്‍ കരാര്‍ നേടിയാലും ഇല്ലെങ്കിലും ഇയു ഉപേക്ഷിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തയ്യാറാണ്. ഇതോടെ യുകെയിലുള്ള ഇയു പൗരന്‍മാര്‍ക്ക് എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ ലഭിക്കാന്‍ പല തെളിവുകളും ആവശ്യമായി വരും. 

യുകെയിലുള്ള ഇയു പൗരന്‍മാര്‍ക്ക് റസിഡന്‍സി സര്‍ട്ടിഫിക്കറ്റും, യൂട്ടിലിറ്റി ബില്ലും പോലുള്ള രേഖകള്‍ കാണിച്ചാകും സൗജന്യ ചികിത്സയ്ക്കായി അപേക്ഷിക്കേണ്ടി വരിക. എന്നാല്‍ അടിയന്തര ചികിത്സ ആര്‍ക്കും നിഷേധിക്കില്ല. ഹെല്‍ത്ത്‌കെയര്‍ എഗ്രിമെന്റ് ആകാത്ത അവസ്ഥയില്‍ ഇയുവില്‍ നിന്നുമെത്തുന്ന പുതിയ സന്ദര്‍ശകര്‍ക്ക് ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ഫണ്ട് ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ സൗജന്യമായി ലഭിക്കില്ലെന്നാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്. 

എന്‍എച്ച്എസ് സ്റ്റാന്‍ഡേര്‍ഡ് താരിഫ് പ്രകാരം ചാര്‍ജ്ജുകള്‍ ഈടാക്കും. പ്രൈവറ്റ് ഹെല്‍ത്ത്‌കെയര്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നിവ പ്രയോജനപ്പെടുത്താന്‍ സാധിക്കും. നിലവില്‍ യുകെയിലുള്ള ഇയു പൗരന്‍മാര്‍ക്ക് രേഖകള്‍ കാണിച്ച് സൗജന്യ ചികിത്സ ഉറപ്പാക്കാമെന്നാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വക്താവിന്റെ വിശദീകരണം. 




കൂടുതല്‍വാര്‍ത്തകള്‍.