CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 56 Minutes 12 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ യാക്കോബായ പള്ളിയുടെ വാര്‍ഷിക പെരുന്നാള്‍ ഒക്ടോബര്‍ 5,6 തിയതികളില്‍

ബ്രിസ്‌റ്റോള്‍ യല്‍ദോ മോര്‍ ബസേലിയോസ് യാക്കോബായ പള്ളിയുടെ കാവല്‍പിതാവായ കോതമംഗലത്തു കബറടങ്ങിയിട്ടുള്ള പരിശുദ്ധനായ മോര്‍ ബസേലിയോസ് യല്‍ദോ ബാവയുടെ ദുക്‌റാനോ പെരുന്നാള്‍ ഒക്ടോബര്‍ 5,6 തിയതികളില്‍ ബ്രിസ്‌റ്റോള്‍ ഫില്‍റ്റണ്‍ റോഡിലൂള്ള സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ചര്‍ച്ചില്‍ വച്ച് നടക്കും.

ഒക്ടോബര്‍ 5ന് ശനിയാഴ്ച വൈകീട്ട് 5 മണിക്ക് പെരുന്നാള്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് സന്ധ്യാ നമസ്‌കാരം, പ്രസംഗം, ഭക്ത സംഘടനകളുടെ വാര്‍ഷികം, പാച്ചോര്‍ നേര്‍ച്ച ഉണ്ടായിരിക്കുന്നതാണ്.

പ്രധാന പെരുന്നാള്‍ ദിവസമായ ഒക്ടോബര്‍ 6ന് രാവിലെ 11 മണിക്ക് പ്രഭാത പ്രാര്‍ത്ഥന തുടര്‍ന്ന് ഇടവക വികാരി ഫാ രാജു ചെറുവള്ളിലുടെ നേതൃത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് പ്രദക്ഷിണം ,ആശിര്‍വാദം, ആദ്യ ഫല ലേലം, നേര്‍ച്ച സദ്യ, എന്നിവയോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും. വിശ്വാസികള്‍ ഏവരും നേര്‍ച്ച കാഴ്ചകളോടെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോഷി കുര്യാക്കോസ് (സെക്രട്ടറി)-0785216495

നെല്‍സന്‍ പോള്‍ (ട്രസ്റ്റി)-07503676380

ചര്‍ച്ച് അഡ്രസ് 

സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ചര്‍ച്ച്

ഫില്‍ടണ്‍ BS7 0PD




കൂടുതല്‍വാര്‍ത്തകള്‍.