CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 11 Minutes 47 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ . പ്രെസ്റ്റന്‍ കത്തീഡ്രലില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും

പ്രെസ്റ്റന്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളിലും , മിഷനുകളിലും , വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതാ  കേന്ദ്രത്തില്‍ നിന്ന് അറിയിച്ചു .നൂറില്‍ പരം കേന്ദ്രങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കും .പ്രെസ്റ്റന്‍  സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍  ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക്  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും . ഓശാന ഞാറായ്ച്ചയായ ഇന്ന് രാവിലെ പത്ത് മണിക്കാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. പീഡാനുഭവ വെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ പത്ത് മാണിക്കും പെസഹാ വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്കും  . ഉയിര്‍പ്പു തിരുന്നാള്‍ കര്‍മ്മങ്ങള്‍ ശനിയാഴ്ച വൈകുന്നേരം ആറരക്കും നടക്കും . ഈസ്റ്റര്‍ ദിനമായ ഞായാറാഴ്ച രാവിലെ ഒന്പതരക്കും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുമെന്ന് കത്തീഡ്രല്‍ വികാരി റെവ ഡോ  വര്‍ഗീസ് താനമാവുങ്കല്‍  അറിയിച്ചു .

 

 

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.