CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 8 Minutes 38 Seconds Ago
Breaking Now

മകന്റെ ക്ലാസിലെ പെരുമാറ്റം മോശമാകുന്നതായി അധ്യാപകരുടെ പരാതി; മാത്ത്‌സ് ക്ലാസില്‍ ഒപ്പം വന്നിരുന്ന് 'ശരിയാക്കി' അമ്മ; സോഷ്യല്‍ മീഡിയയുടെ കൈയടി

കെന്റ് സിറ്റിംഗ്‌ബോണ്‍ കമ്മ്യൂണിറ്റി കോളേജിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്

അധ്യാപകരോട് മോശമായി പെരുമാറുന്നത് ആ കുട്ടിയുടെ ഒരു സ്ഥിരം ഹോബിയായിരുന്നു. അങ്ങിനെ അധ്യാപകരെ ഉപദ്രവിച്ചും അപമാനിച്ചും മുന്നേറുമ്പോഴാണ് ആ സര്‍പ്രൈസ് അതിഥി ക്ലാസില്‍ എത്തിയത്. അതിഥി അരികില്‍ വന്നിരുന്നതോടെ വികൃതിയായ ആണ്‍കുട്ടിക്ക് അനങ്ങാന്‍ കഴിയാത്ത അവസ്ഥയായി. കാരണം ഒപ്പം വന്നിരുന്നത് അവന്റെ സ്വന്തം അമ്മയായിരുന്നു!

കെന്റ് സിറ്റിംഗ്‌ബോണ്‍ കമ്മ്യൂണിറ്റി കോളേജിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. 30-കാരി ബെക്കി ക്രാണ്ട്‌ലിയാണ് മകന്‍ 12-കാരന്‍ ഹാര്‍ലിയുടെ ക്ലാസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒപ്പമിരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇവരുടെ മകന്റെ ക്ലാസിലെ പെരുമാറ്റം വളരെ മോശമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. സെപ്റ്റംബറില്‍ ക്ലാസിലേക്ക് മടങ്ങിയെത്തിയപ്പോഴും പെരുമാറ്റം മെച്ചപ്പെട്ടില്ല. 

അധ്യാപകരുടെ പരാതി വര്‍ദ്ധിച്ചതോടെ ക്ലാസിലേക്ക് വരുമെന്ന് ബെക്കി ഭീഷണിപ്പെടുത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇതിനിടെ മകന്‍ പ്രശ്‌നമുണ്ടാക്കുന്നത് സംബന്ധിച്ച് രണ്ട് സംഭവങ്ങള്‍ അധ്യാപകന്റെ ഇമെയിലില്‍ നിന്നും ഇവര്‍ മനസ്സിലാക്കി. ഇതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് തിരിച്ചറിഞ്ഞ അമ്മ നിയന്ത്രണം കൈയിലെടുക്കാന്‍ തീരുമാനിച്ചു. 

പ്രായമേറുന്നതിന്റെ പ്രശ്‌നമാകുമെന്നാണ് ആദ്യം ധരിച്ചത്. എന്നാല്‍ മോശം പെരുമാറ്റങ്ങള്‍ തനിക്ക് പോലും സഹിക്കാന്‍ പറ്റാതായെന്ന് ബെക്കി പറയുന്നു. ഇതോടെ സ്‌കൂളുമായി ബന്ധപ്പെട്ട് മാത്ത്‌സ് ക്ലാസില്‍ മകന്റെ ഒപ്പമിരിക്കാന്‍ ഇവര്‍ എത്തുകയായിരുന്നു. തന്റെ കഥ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ നിരവധി പേര്‍ പ്രശംസിച്ച് രംഗത്തെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.