Breaking Now

മുഖ്യമന്ത്രിക്ക് വധഭീഷണി: സെക്രട്ടേറിയറ്റിൽ പരിശോധന കർശനമാക്കി

മെയ് ഒന്നിന് സെക്രട്ടേറിയേറ്റ് ബോംബുവെച്ച് തകര്‍ക്കുമെന്ന് കാണിച്ച് ഭീഷണി. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഇന്ത്യന്‍ മുജാഹിദീന്റെ പേരിലാണ് കത്ത് ലഭിച്ചിരിക്കുന്നത്.

ബോംബ് ഭീഷണിയെ തുടര്‍ന്ന് സെക്രട്ടേറിയേറ്റിലെ സുരക്ഷ കര്‍ശനമാക്കുകയും സന്ദര്‍ശകര്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. നാറാത്തെ റെയ്ഡുകളുടെ പശ്ചാത്തലത്തില്‍ നേരത്തെതന്നെ സെക്രട്ടേറിയേറ്റിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.