CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 4 Minutes 38 Seconds Ago
Breaking Now

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷനു ലാ സലറ്റ് ദേവാലയം ഒരുങ്ങി; പതിറ്റാണ്ടുകളുടെ വചന പ്രഘോഷകന്‍ പനക്കല്‍ അച്ചന്‍ നേതൃത്വം നല്‍കും.

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ എട്ടു റീജണുകളായി സംഘടിപ്പിക്കുന്ന മൂന്നാമത് വാര്‍ഷീക ബൈബിള്‍ കണ്‍വെന്‍ഷനുകളില്‍ ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 24 ന് വ്യാഴാഴ്ച നടത്തപ്പെടും. വ്യാഴാഴ്ച രാവിലെ 9:00 മണിക്ക് ജപമാല സമര്‍പ്പണത്തോടെ ലണ്ടനിലെ റെയ്ന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാസലെറ്റ് ദേവവാലയത്തില്‍ വച്ച്  ആരംഭിക്കുന്ന ശുശ്രുഷകള്‍ വൈകുന്നേരം 5 മണി വരെ തുടരും. ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.

പതിറ്റാണ്ടുകളായി തിരുവചനാഖ്യാനങ്ങളിലൂടെ അനേകരില്‍ ഈശ്വരസ്പര്‍ശം അനുഭവവേദ്യമാക്കിയ ആല്മീയ ശുശ്രുഷകനും, അനുഗ്രഹീത ധ്യാന ഗുരുവുമായ ജോര്‍ജ്ജ് പനക്കല്‍ അച്ചന്‍ ബൈബിള്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കും. റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറും, പ്രമുഖ ധ്യാന ഗുരുവുമായ ഫാ.ജോസഫ് എടാട്ട്, വിവിധ രാജ്യങ്ങളില്‍ വിശ്വാസ പ്രഘോഷണം നടത്തി അനേകരില്‍ ദൈവീക അനുഭവം പകര്‍ന്നുക്കൊണ്ടിരിക്കുന്ന ഫാ. ആന്റണി പറങ്കിമാലില്‍ തുടങ്ങിയവര്‍  വചന ശുശ്രുഷകളില്‍ പങ്കുചേരുന്നുണ്ട്.  

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി ഡിവൈന്‍ ടീം പ്രത്യേക ശുശ്രുഷകള്‍ നടത്തുന്നതാണ്. നാളിന്റെ വിശ്വാസ ദീപങ്ങള്‍ക്കു ആല്മീയമായ  ഊര്‍ജ്ജവും, ആന്തരിക ജ്ഞാനവും, ജീവിത നന്മകളും കൂടുതലായി പകരുവാന്‍  കിട്ടുന്ന ഈ സുവര്‍ണ്ണാവസരം മാതാപിതാക്കള്‍ മക്കള്‍ക്കായി നല്‍കാവുന്ന ഏറ്റവും അമൂല്യമായ സംഭാവനയാവും ലണ്ടന്‍ കണ്‍വെന്‍ഷനില്‍ നിന്ന് ലഭിക്കുക.

കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതിയകുളങ്ങര, ഫാ.ജോസഫ് കടുത്താനം, അടക്കം ലണ്ടന്‍ റീജണിലെ മുഴുവന്‍ വൈദികരും മാസ്സ് സെന്റര്‍ ട്രസ്റ്റികള്‍, ക്യാറ്റക്കിസം ടീച്ചേഴ്‌സ്, മാതൃവേദി, ഭക്തസംഘടന  പ്രതിനിധികള്‍ അടങ്ങുന്ന സംഘാടക സമിതി ഏവരെയും  സസ്‌നേഹം കണ്‍വെന്‍ഷനിലേക്കു സ്വാഗതം  ചെയ്യുന്നു.

ജീവന്‍ തുടിക്കുന്ന തിരുവചനങ്ങള്‍ ആല്മീയമാനസിക നവീകരണത്തിനും, നന്മയുടെ പാതയില്‍ നയിക്കപ്പെടുന്നതിനും ആത്മാവിന്റെ കൃപാ ശക്തിയും വിശ്വാസോര്‍ജ്ജ ദായകവുമായ  'ബൈബിള്‍ കണ്‍വെന്‍ഷന്‍  2019' ലേക്ക് ഏവരെയും സ്‌നേഹ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ലണ്ടന്‍ റീജിയണല്‍ സംഘാടക സമിതിക്കായി ഫാ.ജോസ് അന്ത്യാംകുളവും, സംഘാടക സമിതിയും അറിയിക്കുന്നു.

ഔവര്‍ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിന്‍ഹാം, RM13 8SR.

 

 




കൂടുതല്‍വാര്‍ത്തകള്‍.