CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 51 Minutes 38 Seconds Ago
Breaking Now

ക്രിക്കറ്റ് റെക്കോര്‍ഡ് പുസ്തകം പുരുഷന്‍മാര്‍ക്ക് മാത്രമുള്ളതല്ല; സച്ചിനും, ജയസൂര്യയും, മിയാന്‍ദാദും വിരാചിക്കുന്ന ഇടത്തേക്ക് ഇന്ത്യയുടെ മിഥാലി രാജ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ നാലാമത്തെ ക്രിക്കറ്റ് താരവും, ആദ്യ വനിതാ ക്രിക്കറ്ററുമായി മാറിയിരിക്കുകയാണ് ഈ സൂപ്പര്‍ താരം.

കായിക മത്സരങ്ങള്‍ പുരുഷന്‍മാരുടെ മാത്രം മേഖലയാണെന്നാണ് പൊതുവെയുള്ള നിലപാട്. മറിച്ചല്ലെന്ന് തെളിയിക്കാന്‍ യത്‌നിക്കുന്ന സ്ത്രീരത്‌നങ്ങളുടെ മത്സരങ്ങള്‍ക്ക് കാണികള്‍ തീരെ കുറവുമാകും. ക്രിക്കറ്റ് ഇന്ത്യയുടെ സിരകളില്‍ ഓടുന്നുവെന്ന് പറയുമ്പോഴും വനിതാ ക്രിക്കറ്റ് താരങ്ങളുടെ പേരുകളെങ്കിലും എത്ര ക്രിക്കറ്റ് പ്രേമികള്‍ക്ക് അറിയാമെന്ന ചോദ്യം വരും. 

എന്തായാലും ക്രിക്കറ്റ് റെക്കോര്‍ഡ് പുസ്തകത്തിലേക്ക് തന്റെ പേര് കൂട്ടിച്ചേര്‍ത്തുകൊണ്ട് വനിതാ ക്രിക്കറ്റിന്റെ യശസ്സ് ഉയര്‍ത്തുകയാണ് ഇന്ത്യയുടെ മിഥാലി രാജ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ നാലാമത്തെ ക്രിക്കറ്റ് താരവും, ആദ്യ വനിതാ ക്രിക്കറ്ററുമായി മാറിയിരിക്കുകയാണ് ഈ സൂപ്പര്‍ താരം. 

ബുധനാഴ്ച സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള ഇന്ത്യയെ തന്റെ 205ാം ഏകദിനത്തിലാണ് മിഥാലി രാജ് നയിച്ചത്. 1999 ജൂണില്‍ അയര്‍ലണ്ടിന് എതിരെ ആദ്യ ഏകദിനത്തിന് ഇറങ്ങിയ താരം നിലവില്‍ 20 വര്‍ഷവും, 105 ദിവസവും പൂര്‍ത്തിയാക്കി. 

 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (22 വര്‍ഷം, 91 ദിവസം), സനത് ജയസൂര്യ (21 വര്‍ഷം, 184 ദിവസം), ജാവേദ് മിയാന്‍ദാദ് (20 വര്‍ഷം, 272 ദിവസം) എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദീര്‍ഘകാല കരിയറിന് ഉടമകളായിട്ടുള്ള മറ്റ് താരങ്ങള്‍.  

 




കൂടുതല്‍വാര്‍ത്തകള്‍.