CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Seconds Ago
Breaking Now

രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ എത്താന്‍ വൈകും ; താരങ്ങളുടെ ഡേറ്റ് കിട്ടാന്‍ താമസം

രാജമൗലി ചിത്രം 'ആര്‍ആര്‍ആര്‍' എത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ജൂലൈ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം 2021 ജനുവരിയിലേ എത്തുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരുടെ ഡേറ്റ് ലഭിക്കാന്‍ താമസം നേരിടുന്നതിനാലാണ് ചിത്രം നീണ്ട് പോകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ജൂനിയര്‍ എന്‍ടിആറും അജയ് ദേവ്ഗണും തമ്മിലുള്ള ആക്ഷന്‍ സീനുകള്‍ ചിത്രീകരണം വൈകുന്നതും ചിത്രം വൈകാന്‍ കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യയുടെ സ്വാതന്ത്രത്തിനായി ബ്രിട്ടീഷുകാര്‍ക്ക് എതിരെ പട പൊരുതിയ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് ആര്‍ആര്‍ആറില്‍ പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും രാജമൗലി തന്നെയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.