CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 44 Minutes 58 Seconds Ago
Breaking Now

വീട്ടുകാരോട് പറയാതെ സുഹൃത്തുക്കളുമൊത്ത് നടത്തിയ സാഹസിക യാത്ര നടന്നും, അമ്മ ഇപ്പോഴും വഴക്കുപറയാറുണ്ടെന്ന് ജേസണ്‍ സഞ്ജയ്

വീട്ടുകാരോട് പറയാതെ സുഹൃത്തുക്കളുമൊത്ത് നടത്തിയ സാഹസിക യാത്രയെക്കുറിച്ചും, കാട്ടില്‍വെച്ച് പുള്ളിപ്പുലിയെ നേര്‍ക്കുനേര്‍ കണ്ട അവിസ്മരണീയ നിമിഷത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ജേസണ്‍ സഞ്ജയ്. 25 വയസ്സായിട്ടും അമ്മ ഇപ്പോഴും തന്നെ വഴക്കുപറയാറുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് എസ്എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ ജെയ്‌സണ്‍ സഞ്ജയ് ആ രസകരമായ കഥ വെളിപ്പെടുത്തിയത്.

 

'എനിക്ക് ഇപ്പോള്‍ 25 വയസായി. ഇപ്പോഴും അമ്മ എന്നെ വഴക്ക് പറയാറുണ്ട്. അടുത്തിടെ ഒരു സംഭവമുണ്ടായി. എന്റെ സുഹൃത്ത് വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്നിരുന്നു. ഒരു ദിവസം അവന്റെ കൂടെ അവന്റെ വീട്ടില്‍ താമസിച്ചിട്ട് വരാം. രണ്ട് ദിവസം ഞാന്‍ ഇവിടെ ചെന്നൈയില്‍ തന്നെയുണ്ടാകും. രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ തിരിച്ചു വരും. എന്റെ കാര്യം മറന്നേക്ക് എന്ന് ഞാന്‍ അമ്മയോട് പറഞ്ഞു.

 

എന്നിട്ട് രണ്ട് കാര്‍ എടുത്ത് ഞങ്ങള്‍ ഫ്രണ്ട്‌സ് എല്ലാവരും കൂടി കേരള ബോര്‍ഡറിലുള്ള ഒരു സ്ഥലത്തേക്ക് വന്നു. സ്ഥലത്തിന്റെ പേര് ഞാന്‍ പറയുന്നില്ല. അതൊരു കടുവ സംരക്ഷണ കേന്ദ്രം പോലെയുള്ള ഒരു സ്ഥലമായിരുന്നു. എനിക്ക് വൈല്‍ഡ് ലൈഫ് ഭയങ്കര ഇഷ്ടമാണ്. മുതുമലൈ കഴിഞ്ഞ് പൊള്ളാച്ചി ഒക്കെ പോകുന്ന ഭാ?ഗമാണത്. കേരള ബോര്‍ഡര്‍ അടുത്ത്. കടുവ സംരക്ഷണ കേന്ദ്രത്തിന് അടുത്ത് എന്റെ സുഹൃത്തിന് അറിയാവുന്ന ഒരാള്‍ക്ക് ഒരു പ്രോപ്പര്‍ട്ടി ഉണ്ട്. അവിടെ പോയി ഓഫ് റോഡ് ഒക്കെ ചെയ്ത് വന്യജീവികളെ ഒക്കെ കാണാന്‍ ആണ് ഞങ്ങള്‍ പോയത്. ഇതൊന്നും നമ്മുടെ വീട്ടിലുള്ള ആര്‍ക്കും അറിയില്ല. അവിടെ എത്തിക്കഴിഞ്ഞ് ഞാനും ഫ്രണ്ട്‌സും കൂടി പര്‍ച്ചേസ് ചെയ്യാന്‍ വേണ്ടി ഒരു ദിവസം പാലക്കാട് എത്തി. അപ്പോള്‍ അമ്മ എന്നെ ഫോണ്‍ വിളിച്ചു.

ഞാനെടുത്തില്ല. കാരണം എന്താണെന്നു വച്ചാല്‍, ഫോണില്‍ കസ്റ്റമര്‍ കെയറുകാര്‍ മലയാളത്തില്‍ ആണല്ലോ പറയുന്നത്. പിന്നെ തിരിച്ച് ചെന്നൈ എത്തുന്നതു വരെ അമ്മ വിളിച്ചിട്ട് ഞാന്‍ ഫോണ്‍ എടുത്തിട്ടില്ല. എന്താണെന്നു വച്ചാല്‍ വന്യജീവി സങ്കേതമൊക്കെ കാണാനാണ് പോകുന്നത് എന്ന് പറഞ്ഞാല്‍ അമ്മ വിടില്ല. പക്ഷേ ഞങ്ങള്‍ കടുവയെ ഒന്നും കണ്ടില്ല. ഒരു പുള്ളിപ്പുലിയെ കണ്ടു. 100 അടി പോലും വ്യത്യാസമില്ലാത്ത അത്രയും അടുത്താണ് പുള്ളിപ്പുലിയെ കണ്ടത്. ഞങ്ങള്‍ രാത്രിയായപ്പോഴാണ് താമസിക്കുന്ന സ്ഥലത്തേക്ക് എത്തുന്നത്. കാടിന്റെ ഭാ?ഗം എത്തിയപ്പോള്‍ പെട്ടെന്ന് ഭയങ്കര നിശബ്ദത. നമുക്കൊരു ശബ്ദം പോലും കേള്‍ക്കാന്‍ പറ്റില്ല, അത്രയും നിശബ്ദത. എന്തോ സംഭവിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അപ്പോള്‍ തന്നെ മനസിലായി.

 

പെട്ടെന്ന് ഞങ്ങള്‍ ടോര്‍ച്ച് എടുത്ത് പുറത്തേക്ക് അടിച്ചപ്പോള്‍, അവിടെയൊരു പുള്ളിപ്പുലി ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നു. ഞങ്ങള്‍ പെട്ടെന്ന് സ്തംഭിച്ചു പോയി. അഞ്ച് മിനിറ്റ് എടുത്തു, അത് ശരിക്കും പുള്ളിപ്പുലിയാണെന്ന് മനസിലാകാന്‍ തന്നെ. ചില സമയങ്ങളില്‍ എനിക്ക് വന്യ ജീവികളും പ്രകൃതിയുമൊക്കെ കാണാന്‍ ഇഷ്ടമാണ്. സി?ഗ്‌നല്‍ പോലും ഇല്ലാത്ത സ്ഥലങ്ങളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയി സന്തോഷമായിരിക്കാന്‍ എനിക്കിഷ്ടമാണ്. ഇതൊന്നും വീട്ടിലുള്ളവര്‍ക്ക് പറഞ്ഞാല്‍ മനസിലാകില്ല. ഇതെല്ലാം കഴിഞ്ഞ് തിരിച്ച് വന്നിട്ട് വീട്ടില്‍ പറയും. 'കണ്ടോ പുള്ളിപ്പുലിയെ കണ്ടോ' എന്നൊക്കെ പറഞ്ഞ് ഫോട്ടോ അമ്മയ്ക്ക് കാണിച്ചു കൊടുക്കും. അമ്മ എന്നെ കുറച്ച് വഴക്കൊക്കെ പറഞ്ഞെങ്കിലും എനിക്കതില്‍ ഒരു വിഷമവുമില്ല'.- എസ്എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ ജേസണ്‍ സഞ്ജയ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.