CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 17 Minutes 39 Seconds Ago
Breaking Now

ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷം എങ്ങിനെ ഭംഗിയാക്കാം? ബോളിവുഡ് താരങ്ങളോട് ചോദിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ ശനിയാഴ്ച രാത്രി ബോളിവുഡ് താരങ്ങളും, സംവിധായകരും, നിര്‍മ്മാതാക്കളും പങ്കെടുത്ത സംവാദം അരങ്ങേറി. ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് താരങ്ങള്‍ പ്രധാനമന്ത്രിക്ക് അരികിലെത്തിയത്. 

ഗാന്ധിയുടെ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കാന്‍ സിനിമാ, ടിവി രംഗത്തെ നിരവധി പേര്‍ സജീവമായി യത്‌നിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായുള്ള വീഡിയോകളും പ്രധാനമന്ത്രി മോദി പുറത്തുവിട്ടു. 

ആമിര്‍ ഖാന്‍, ഷാറൂഖ്, രാജ്കുമാര്‍ ഹിരാനി, കങ്കണ റണൗത്ത്, ആനന്ദ് എല്‍ റായി, എസ്പി ബാലസുബ്രഹ്മണ്യം, സോനം കപൂര്‍, ജാക്കി ഷ്രോഫ്, സോനു നിഗം, ഏക്ത കപൂര്‍ തുടങ്ങി നിരവധി പേര്‍ ചര്‍ച്ചയ്ക്കായി എത്തി. സിനിമാ രംഗത്ത് നിന്നുള്ളവര്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചതായി പ്രധാനമന്ത്രി പറഞ്ഞു. 

താരങ്ങള്‍ അഭിപ്രായം പങ്കുവെയ്ക്കുന്ന വീഡിയോകള്‍ പിഎംഒ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാന്ധിയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയ പ്രധാനമന്ത്രിയ്ക്ക് ആമിര്‍ ഖാന്‍ നന്ദി അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.