മാര്‍ത്തോമാ സഭയുടെ UK Europe Zone ന്റെ 38 മത് Family Conference ന്റെ മുന്നോടിയായി ലോഗോ പ്രകാശനം മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ Dr. ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത നിര്‍വഹിച്ചു മാഞ്ചസ്റ്റര്‍ താബോര്‍ മാര്‍ത്തോമാ ഇടവകയുടെ കൂദാശ കര്‍മ്മത്തോടെ അനുബന്ധിച്ചു നടന്ന പ്രത്യേക ചടങ്ങില്‍ ലോഗോ പ്രകാശനത്തോടൊപ്പം ഫാമിലി കോണ്‍ഫറന്‍സിന്റെ ആദ്യ റജിസ്‌ട്രേഷനും നടന്നു. 'Root Determines Fruit' എന്നതാണ് ഈ വര്‍ഷത്തെ മുഖ്യ ചിന്താ വിഷയം. ഇതിനെ ആസ്പദമാക്കി നടന്ന ലോഗോ കോംപെറ്റീഷനില്‍ അലിന്‍ റേച്ചല്‍ എബി ഡിസൈന്‍ ചെയിത ലോഗോ ആണ് തിരഞ്ഞെടുത്തത്. ലോഗോ പ്രകാശന ചടങ്ങില്‍ UK യിലെ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു .ഭദ്രാസന എപ്പിസ്‌കോപ്പ Dr.ഐസക് മാര്‍ ഫിലക്‌സിനോസ്, Mr. പി എം മാത്യുവില്‍ നിന്നും ആദ്യ റജിസ്‌ട്രേഷന്‍ സ്വീകരിച്ചു.
ബ്രാഡ്‌വെല്‍ ബിഷപ്പ് Rt.റെവ ജോണ്‍ പെരുമ്പള്ളത്ത്, മിഡ്ഡില്‍ട്ടണ്‍ ബിഷപ്പ് Rt.റെവ മാര്‍ക്ക് ഡേവിസ് ,റെവ.അജി ജോണ്‍,റെവ ജോബി കോരുത്,വികാരി ജനറല്‍ റെവ പി ടി തോമസ് ,റെവ പിജി ജോര്‍ജ് , റെവ സജു ചാക്കോ ,റെവ.സാം ടി കോശി ,റെവ സിജോ ജോണ്‍, ബിജോ കുരുവിള ,മാത്യു വര്‍ഗീസ്,ജിജി ഷാജി ,അജിപാപ്പച്ചന്‍ , എബി എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു .
Peterborough യിലെ ഓള്‍ സെയിന്റ്‌സ് മാര്‍ത്തോമാ ഇടവകയാണ് 38 മത് ഫാമിലി കോണ്‍ഫെറെന്‍സിനു ആഥിത്യമരുളുന്നത്. യുകെയിലെ ഏറ്റവും മികച്ചതും നവീനവും ആയ Yorkshire ലുള്ള Queen Ethulburga കോളേജില്‍ 2020 ഓഗസ്റ്റ് മാസം 28,29 ,30 തീയതികളില്‍ ആണ് കോണ്‍ഫെറെന്‍സ് നടക്കുന്നത്. കോണ്‍ഫെറെന്‍സിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി കോണ്‍ഫറന്‍സ് കമ്മിറ്റി അറിയിച്ചു.
ഇടവകവികാരി റെവ ജോബി കോരുത്,ജനറല്‍ കണ്‍വീനര്‍ ബിജോ കുരുവിള കുരിയന്‍, സതീഷ് തോമസ്, മാത്യു വര്ഗീസ് ,അജിപാപ്പച്ചന്‍,ജോണ്‍ലി ജോണ്‍, ജെയിംസ് കുരിയന്‍,മനോജ് എബ്രഹാം, ജോണ്‍ മാത്യു ,എബി എബ്രഹാം, ലീ ഫിലിപ്പ്, സ്‌നേഹാ ലീ, ഗ്ലാഡിസ് സണ്ണി, റെജി കോവേലി, ബിനു ജോര്‍ജ്, പ്രിന്‍സി ഡെറിഷ്, ഡെന്നി ജേക്കബ്, രശ്മി ജിയോ എന്നിവര്‍ സന്നിഹിതരായിരുന്നു .
വാർത്ത: ജേക്കബ് എബ്രാഹം