CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 3 Seconds Ago
Breaking Now

ജിസിഎസ്ഇ പരീക്ഷാപ്പേടി മൂലം ആത്മഹത്യ ചെയ്യാനിറങ്ങി; തീരുമാനം ഉപേക്ഷിച്ച് പ്ലാറ്റ്‌ഫോമിലേക്ക് കയറവെ ട്രെയിന്‍ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

ട്രെയിന്‍ കുതിച്ചെത്തുമ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

പരീക്ഷാപ്പേടി മൂലം ജീവനൊടുക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിനി പ്ലാറ്റ്‌ഫോമില്‍ നിന്നും തിരികെ കയറാന്‍ ശ്രമിക്കവെ ട്രെയിന്‍ ഇടിച്ച് കൊല്ലപ്പെട്ടു. 16കാരി കെയ്റ്റ് മുള്ളിന്‍സ് ട്രാക്കില്‍ നിന്നും തിരികെ കയറാന്‍ പരിശ്രമിച്ച ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ട്രെയിന്‍ കുതിച്ചെത്തുമ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

ബോണ്‍മൗത്ത് പോക്‌സ്ഡൗണ്‍ സ്‌റ്റേഷന് സമീപമായിരുന്നു ദാരുണ സംഭവം. മുകളിലേക്ക് കയറാന്‍ കഴിയാതെ വന്നതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനും സാധിച്ചില്ല. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

ജിസിഎസ്ഇ പരീക്ഷകള്‍ക്ക് ഒരുങ്ങവെ പെണ്‍കുട്ടി കടുത്ത ആകാംക്ഷയിലായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. എങ്ങിനെയെങ്കിലും മരിച്ചാല്‍ മതിയെന്ന അവസ്ഥയിലായിരുന്നു. ഇതിന് പുറമെ തന്റെ രൂപം ആളുകള്‍ക്ക് ഇഷ്ടപ്പെടില്ലെന്ന ചിന്തയും മകളെ പിടികൂടിയതായി അമ്മ ഇന്‍ക്വസ്റ്റില്‍ പറഞ്ഞു. 

മാര്‍ച്ച് 17ന് അടുത്ത പബ്ബില്‍ ജോലിക്ക് പോയ പെണ്‍കുട്ടി പിന്നെ തിരിച്ചുവന്നില്ല. കുട്ടി ആത്മഹത്യ ചെയ്യുമെന്ന് സ്‌കൂള്‍ അധികൃതരും തിരിച്ചറിഞ്ഞില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.