CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 46 Seconds Ago
Breaking Now

യുകെയില്‍ മരണമടഞ്ഞ ചിഞ്ചു തോമസിന്റെ സംസ്‌കാര ശുശ്രൂഷ ഇന്ന് ബോസ്റ്റണില്‍

രാവിലെ 11 ന് ബോസ്റ്റണിലെ സെന്റിനറി മെത്തഡിസ്റ്റ് ചര്‍ച്ചിലാണ് ചടങ്ങുകള്‍.

യുകെയില്‍ മരണമടഞ്ഞ പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയായ ചിഞ്ചു മമ്പള്ളില്‍ തോമസിന് (34) ഇന്ന് പ്രിയപ്പെട്ടവര്‍ വിടയേകും. രാവിലെ 11 ന് ബോസ്റ്റണിലെ സെന്റിനറി മെത്തഡിസ്റ്റ് ചര്‍ച്ചിലാണ് ചടങ്ങുകള്‍.

നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കി വീട്ടിലേക്ക് മടങ്ങിയതിന് മണിക്കൂറുകള്‍ക്കകം അസ്വസ്ഥത അനുഭവപ്പെട്ട ചിഞ്ചുവിന്റെ പെട്ടെന്നുള്ള വിയോഗം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍, ഭര്‍ത്താവ് എമില്‍ ജോസിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാത്ത  അവസ്ഥയിലാണ് യുകെ മലയാളികള്‍.

നാലു ചെറിയ മക്കളേയും ഭര്‍ത്താവിനേയും തനിച്ചാക്കി ചിഞ്ചുവിന്റെ വേര്‍പാട് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. നാലു വര്‍ഷം മുമ്പാണ് ചിഞ്ചു നഴ്‌സായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് ലിങ്കണ്‍ഷെയറിലെ ബോസ്റ്റണ്‍ പില്‍ഗ്രിം എന്‍എച്ച്എസ് ആശുപത്രിയില്‍ ജോലിക്കെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം എമിലും രണ്ടു മക്കളും യുകെയിലെത്തി. മൂന്നാമത്തെ കുഞ്ഞ് യുകെയില്‍ വച്ചാണ് ജനിച്ചത്. ഒരു വര്‍ഷം മുമ്പ് ബോസ്റ്റണില്‍ സ്വന്തമായി വീടു വാങ്ങി താമസം തുടങ്ങി. ജീവിത സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചു തുടങ്ങവേയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്.

എമിലിനും ചിഞ്ചുവിനും എട്ടുവയസുള്ള മകളും ആറും മൂന്നും വയസ്സുള്ള രണ്ട് ആണ്‍മക്കളുമുണ്ട്. നവജാത ശിശു പെണ്‍കുഞ്ഞാണ്. 

ബോസ്റ്റണ്‍ പ്രദേശത്തെ ആകെ വേദനയിലാഴ്ത്തിയിരിക്കുകയാണ് ചിഞ്ചുവിന്റെ വിയോഗം.

 




കൂടുതല്‍വാര്‍ത്തകള്‍.