CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 30 Minutes 57 Seconds Ago
Breaking Now

എത്രയും പെട്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്! അല്ലെങ്കില്‍ കുടിയന്‍മാര്‍ പെട്ടത് തന്നെ; കാറുകളില്‍ ബ്രെത്അനലൈസര്‍ ഫിറ്റ് ചെയ്യണം; മദ്യപിച്ചില്ലെന്ന് ഉറപ്പാക്കിയാല്‍ എഞ്ചിന്‍ സ്റ്റാര്‍ട്ടാകും; ഡ്രൈവര്‍മാര്‍ക്ക് പാരയാകുന്ന പുതിയ നിയമങ്ങളുമായി ഇയു

ഈ നിയമമാറ്റം യുകെയിലും പ്രതിഫലിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്

ബ്രിട്ടന്‍ എപ്പോഴാണ് യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം വിച്ഛേദിക്കുന്നത്? ഈ ചോദ്യം ഒരുപാട് കേട്ടിട്ടുണ്ട് എന്ന് പറയുന്നത് പോലെ ഉത്തരങ്ങളും ഒരുപാട് കേട്ടുകഴിഞ്ഞു ജനങ്ങള്‍. ഇപ്പോള്‍ ജനുവരി 31-നുള്ളില്‍ കാര്യം നടത്തിത്തരാമെന്നാണ് വാഗ്ദാനം. ഇപ്പോള്‍ എത്രയും പെട്ടെന്ന് ബ്രിട്ടന്‍ ഇയുവില്‍ നിന്നും പുറത്തിറങ്ങണമെന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു വിഭാഗമുണ്ട്, രാജ്യത്തെ മദ്യപാനികള്‍!

മദ്യപിച്ച് പിടിയിലാകുന്നവര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച യൂറോപ്യന്‍ യൂണിയന്റെ പുതിയ നിയമപ്രഖ്യാപനങ്ങളാണ് ഈ പ്രാര്‍ത്ഥനയ്ക്ക് കാരണം. ശിക്ഷ പൂര്‍ത്തിയാക്കി റോഡില്‍ ഇറങ്ങുന്ന ഡ്രൈവര്‍മാരുടെ കാറുകളില്‍ ബ്രെത് അനലൈസര്‍ ഫിറ്റ് ചെയ്യേണ്ടി വരുമെന്നാണ് ഇയു അധികൃതര്‍ വ്യക്തമാക്കുന്നത്. വാഹനത്തിന്റെ എഞ്ചിന്‍ ഓണാക്കുന്നതിന് മുന്‍പ് ഈ ബ്രെത് അനലൈസറില്‍ ഊതി മദ്യപിച്ചില്ലെന്ന് ഉറപ്പിച്ചാല്‍ മാത്രം വാഹനം സ്റ്റാര്‍ട്ട് ചെയ്താല്‍ മതിയെന്നാണ് ഇയു മന്ത്രിമാരുടെ തീരുമാനം. 

റോഡുകളില്‍ അപകടമരണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങള്‍. 2022 മധ്യത്തോടെയാണ് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. ആ സമയം മുതലുള്ള പുതിയ മോഡല്‍ കാറുകളില്‍ ഈ സംവിധാനം ഒരുക്കും. 2024 ആകുമ്പോഴേക്കും നിലവിലെ കാറുകളിലും സംവിധാനം ഒരുക്കേണ്ടി വരും. റോഡ് സുരക്ഷയില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമെന്നാണ് ഈ നീക്കത്തെ റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്ക് ചൂണ്ടിക്കാണിക്കുന്നത്. 

മാര്‍ച്ചില്‍ തന്നെ അംഗീകരിക്കപ്പെട്ട പദ്ധതികള്‍ക്ക് യൂറോപ്യന്‍ കൗണ്‍സില്‍ കഴിഞ്ഞ ആഴ്ചയാണ് അംഗീകാരം നല്‍കിയത്. ഈ നിയമമാറ്റം യുകെയിലും പ്രതിഫലിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. പ്രത്യേകിച്ച് ബ്രക്‌സിറ്റിന് ശേഷവും ഇയു റോഡ് സുരക്ഷാ നിയമങ്ങള്‍ നടപ്പാക്കാനാണ് ബ്രിട്ടന്റെ തീരുമാനം.




കൂടുതല്‍വാര്‍ത്തകള്‍.