CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 3 Seconds Ago
Breaking Now

ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ വമ്പന്‍മാരുടെ സ്‌കൂളില്‍ പോലീസ് റെയ്ഡ്; 2 ലക്ഷം പൗണ്ട് വിലയുള്ള കൊക്കെയിന്‍ ശേഖരം പിടികൂടി; അറസ്റ്റിലായത് പബ്ലിക് സ്‌കൂളിലെ കെയര്‍ടേക്കര്‍; പരീക്ഷകളില്‍ മുന്നിലെത്തുന്ന സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും ഞെട്ടല്‍

ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ കോണ്ഡസ്റ്റാബുലറി ഒരുക്കിയ ഓപ്പറേഷന്‍ റെലന്റ്‌ലെസിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്

ഒരു ഉന്നത ശ്രേണിയിലുള്ള പബ്ലിക് സ്‌കൂളിലെ ജീവനക്കാരുടെ താമസസ്ഥലത്ത് നടന്ന റെയ്ഡില്‍ 200,000 പൗണ്ട് വിലയുള്ള കൊക്കെയിന്‍ പിടിച്ചെടുത്ത് പോലീസ്. ഒക്ടോബര്‍ 31ന് ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ എല്‍സ്ട്രീയിലുള്ള ഹാബെര്‍ഡാഷേഴ്‌സ് ആസ്‌കെസ് ബോയ്‌സ് സ്‌കൂളില്‍ പോലീസ് സംഘം റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊക്കെയിനും, ആംഫെറ്റമിനും വിതരണം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് 45-കാരനായ ജസ്റ്റിന്‍ ടെറിയെ അറസ്റ്റ് ചെയ്തു. 

21,000 പൗണ്ട് വാര്‍ഷിക ഫീസുള്ള സ്‌കൂളിന്റെ പരിസരത്താണ് റെയ്ഡ് അരങ്ങേറിയത്. ടെറി സ്‌കൂളിലെ കെയര്‍ടേക്കര്‍ കൂടിയാണ്. 8 എല്‍ബിഎസ് കൊക്കെയിന് പുറമെ മയക്കമരുന്ന് പ്രശ്‌നങ്ങള്‍ ഒതുക്കാനുള്ള പാരാഫെര്‍നാലിയയും കെയര്‍ടേക്കര്‍ താമസിച്ച വീട്ടില്‍ നിന്നും കണ്ടെത്തി. പ്രശസ്തമായ സ്‌കൂളിന്റെ സ്ഥലത്ത് തന്നെയാണ് ഈ വീടും സ്ഥിതി ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വാ്ടഫോര്‍ഡില്‍ നിന്നും 53-കാരനായ മാര്‍ട്ടിന്‍ വാല്‍ഷ് എന്ന ആളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊക്കെയിന് പുറമെ 37000 പൗണ്ട് പണമായും കണ്ടെത്തിയിട്ടുണ്ട്. 

ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ കോണ്ഡസ്റ്റാബുലറി ഒരുക്കിയ ഓപ്പറേഷന്‍ റെലന്റ്‌ലെസിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. അന്വേഷണവുമായി സ്‌കൂള്‍ സഹകരിക്കുന്നതായി പോലീസ് വക്താവ് അറിയിച്ചു. 'ടീച്ചിംഗ് ഇതര ജീവനക്കാരനെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂളിലെ മറ്റ് അംഗങ്ങളുമായി സംഭവത്തിന് യാതൊരു ബന്ധവുമില്ല', സ്‌കൂള്‍ വക്താവ് പറഞ്ഞു. 

അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂള്‍ ടെറിയെ സസ്‌പെന്‍ഡ് ചെയ്തു. പരീക്ഷാ ലീഡ് ടേബിളുകളിലും എന്നും മുന്‍നിരയിലെത്തുന്ന സ്‌കൂള്‍ കൂടിയാണ് ഹാബെര്‍ഡാഷേഴ്‌സ് എസ്‌കെസ്. 




കൂടുതല്‍വാര്‍ത്തകള്‍.